ഇന്ത്യയില്‍ ആദ്യം: സംസ്ഥാനത്തെ ആംബുലന്‍സുകള്‍ക്ക് താരിഫ്; ഡ്രൈവര്‍മാര്‍ക്ക് ഐഡി കാര്‍ഡും യൂണിഫോമും

ഇന്ത്യയില്‍ ആദ്യം: സംസ്ഥാനത്തെ ആംബുലന്‍സുകള്‍ക്ക് താരിഫ്; ഡ്രൈവര്‍മാര്‍ക്ക് ഐഡി കാര്‍ഡും യൂണിഫോമും

തിരുവനന്തപുരം: സംസ്ഥാനത്തെ ആംബുലന്‍സുകള്‍ക്ക് താരിഫ് ഏര്‍പ്പെടുത്തിയതായി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം ആംബുലന്‍സുകള്‍ക്ക് താരിഫ് പ്രഖ്യാപിക്കുന്നത്.

വെന്റിലേറ്റര്‍ സംവിധാനം ഉള്ള എയര്‍ കണ്ടീഷന്‍ ആംബുലന്‍സിന് ആദ്യ 10 കിലോ മീറ്ററില്‍ 2,500 രൂപയും പിന്നീടുള്ള അധിക കിലോ മീറ്ററിന് 50 രൂപയുമാണ് പുതുക്കിയ നിരക്ക്.

വെന്റിലേറ്റര്‍ സൗകര്യം ഇല്ലാത്ത ഓക്സിജന്‍ സൗകര്യമുള്ള സാധാരണ എയര്‍ കണ്ടീഷന്‍ ആംബുലന്‍സുകള്‍ക്ക് മിനിമം 1500 രൂപയും അധികം ഓടുന്ന കിലോ മീറ്ററിന് 40 രൂപയും നിശ്ചയിച്ചു. ഇതുകൂടാതെ വെയിറ്റിങ് ചാര്‍ജായി ആദ്യ മണിക്കൂറിന് ശേഷം തുടര്‍ന്നുള്ള ഓരോ മണിക്കൂറിനും 200 രൂപയും നിശ്ചയിച്ചു.

ഒമ്നി പോലുള്ള ചെറിയ എയര്‍ കണ്ടീഷന്‍ ആംബുലന്‍സുകള്‍ക്ക് 800 രൂപയാണ് മിനിമം നിരക്ക്. തുടര്‍ന്നുള്ള ഓരോ കിലോ മീറ്ററിനും അധിക നിരക്ക് 25 രൂപയും നല്‍കണം. വെയിറ്റിങ് ചാര്‍ജ് ആദ്യ മണിക്കൂറിന് ശേഷമുള്ള ഓരോ മണിക്കൂറിനും 200 രൂപയും നല്‍കണം. ഇതേ വിഭാഗത്തിലുള്ള എയര്‍ കണ്ടീഷന്‍ ഇല്ലാത്ത വാഹനങ്ങള്‍ക്ക് മിനിമം നിരക്ക് 600 രൂപയാണ്.

ആദ്യ മണിക്കൂറിന് ശേഷമുള്ള ഓരോ മണിക്കൂറിനും 150 രൂപ വെയിറ്റിങ് ചാര്‍ജും അധിക കിലോമീറ്ററിന് 20 രൂപയുമാണ് നിരക്ക്. റീജിയണല്‍ കാന്‍സര്‍ സെന്ററിലേക്ക് വരുന്ന രോഗികള്‍ക്ക് ഓരോ കിലോ മീറ്ററിനും രണ്ട് രൂപ ഇളവ് ലഭിക്കും. ഇതോടൊപ്പം ഡ്രൈവര്‍മാര്‍ക്ക് ഐഡി കാര്‍ഡും യൂണിഫോമും ഏര്‍പ്പെടുത്തുമെന്നും കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.