'നാടാകെ വീടാകെ ഇനി പാട്ടിന്റെ പൂക്കാലം'... 'കപ്പപ്പാട്ടിന്' പിന്നാലെ സ്വര്‍ഗം സിനിമയിലെ 'കല്യാണപ്പാട്ടും' പുറത്തിറക്കി

 'നാടാകെ വീടാകെ ഇനി പാട്ടിന്റെ പൂക്കാലം'...  'കപ്പപ്പാട്ടിന്' പിന്നാലെ സ്വര്‍ഗം സിനിമയിലെ 'കല്യാണപ്പാട്ടും' പുറത്തിറക്കി

പാലാ: റെജിസ് ആന്റണി സംവിധാനം ചെയ്ത് സിഎന്‍ ഗ്ലോബല്‍ മൂവീസിന്റെ ബാനറില്‍ ലിസി കെ. ഫെര്‍ണാണ്ടസ് ആന്റ് ടീം നിര്‍മ്മിച്ച് ഒക്ടോബറില്‍ തീയേറ്ററുകളിലെത്തുന്ന സ്വര്‍ഗം എന്ന സിനിമയിലെ രണ്ടാമത്തെ ഗാനവും റിലീസ് ചെയ്തു.

പാലാ അല്‍ഫോന്‍സ കോളജില്‍ നടന്ന ചടങ്ങില്‍ സ്വര്‍ഗം സിനിമയില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ അജു വര്‍ഗീസാണ് ഗാനത്തിന്റെ റിലീസിങ് നിര്‍വഹിച്ചത്.

ഒരു സാധാരണ കുടുംബത്തിലെ വിവാഹ മുന്നൊരുക്കത്തിന്റെ പശ്ചാത്തലത്തില്‍ 'നല്ലോരു രാവിന്റെ ആരംഭമായ്... നാടാകെ വീടാകെ പൂക്കാലമായ്'... എന്നു തുടങ്ങുന്ന ഈ 'കല്യാണപ്പാട്ടിന്റെ' രചന നിര്‍വഹിച്ചിരിക്കുന്നത് സന്തോഷ് വര്‍മ്മയാണ്. ജിന്റോ ജോണിന്റേതാണ് സംഗീതം.

സന്ദര്‍ഭത്തിന് ഇണങ്ങും വിധം ജിന്റോ ജോണിന്റെ മേന്മയേറിയ സംഗീത സംവിധാനം പാട്ടിനെ കൂടുതല്‍ മികവുറ്റതാക്കുന്നു. ഹരിചരന്‍, സുധീപ് കുമാര്‍, അന്ന ബേബി എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.


ആദ്യം റിലീസ് ചെയ്ത 'മീനച്ചിലാറിന്റെ തീരം മാമലയോരം' എന്ന് തുടങ്ങുന്ന 'കപ്പപ്പാട്ട്' വന്‍ ഹിറ്റായതിന് പിന്നാലെയാണ് പുതിയ 'കല്യാണപ്പാട്ടും' റിലീസ് ചെയ്തിരിക്കുന്നത്.

പാലാ അല്‍ഫോന്‍സ കോളജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കോളജ് പ്രിന്‍സിപ്പാള്‍ ഫാ. ഷാജി ജോണ്‍, ബര്‍സാര്‍ ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, സ്വര്‍ഗം സിനിമയിലെ നടീനടന്‍മാര്‍, സംവിധായകന്‍ അടക്കമുള്ള അണിയറ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.