യോഗം നീണ്ടു...പ്രസവ വേദന കൂടിയ മേയര്‍ ഓഫീസില്‍ നിന്ന് ആശുപത്രിയിലേക്ക്; സുഖപ്രസവം...ആണ്‍കുഞ്ഞ്

യോഗം നീണ്ടു...പ്രസവ വേദന കൂടിയ മേയര്‍ ഓഫീസില്‍ നിന്ന് ആശുപത്രിയിലേക്ക്; സുഖപ്രസവം...ആണ്‍കുഞ്ഞ്

ജയ്പുര്‍: രാജസ്ഥാനിലെ ജയ്പുര്‍ ഗ്രേറ്റര്‍ മേയര്‍ ഡോ.സൗമ്യ ഗുജ്ജര്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. വ്യാഴാഴ്ച പുലര്‍ച്ചെ 5.15 നായിരുന്നു പ്രസവം. ഇതില്‍ എന്താണിത്ര കാര്യം?.. മേയറായാലെന്താ പ്രസവിച്ചു കൂടേ?...

കാര്യമുണ്ട്. ഡോക്ടര്‍മാര്‍ പറഞ്ഞ പ്രസവ തീയതി പിറ്റേന്നായിട്ടും തലേന്ന് രാത്രി ഒന്‍പതു വരെ ഓഫിസ് ജോലികളില്‍ വ്യാപൃതയായിരുന്നു മേയര്‍ എന്നതാണ് കാര്യം. അതാണ് ഈ പ്രസവത്തെ അല്‍പം വ്യത്യസ്തമാക്കുന്നതും.

ബുധനാഴ്ച വൈകിട്ടു തുടങ്ങിയ യോഗം നീണ്ടതോടെ രാത്രി ഒന്‍പതു വരെ മേയര്‍ നഗരസഭാ ഓഫിസില്‍ തുടര്‍ന്നു. പിന്നീട് പ്രസവ വേദന തുടങ്ങിയതോടെ ഒരു സ്വകാര്യ ആശുപത്രിയിലേക്കു പാഞ്ഞു. പുലര്‍ച്ചെ 5.15ന് ആണ്‍കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. ഇക്കാര്യങ്ങള്‍ കാണിച്ചു മേയര്‍ സൗമ്യ ഗുജ്ജര്‍ ട്വീറ്റ് ചെയ്തതോടെ സമൂഹ മാധ്യമങ്ങള്‍ ഇത് മേയറുടെ പ്രസവം ആഘോഷമാക്കി.

സന്തോഷ വാര്‍ത്ത ട്വിറ്ററില്‍ പങ്കുവച്ചുകൊണ്ട് 'ജോലിയാണ് ആരാധന' എന്നു പ്രഖ്യാപിച്ച മേയര്‍ക്കു സമൂഹമാധ്യമങ്ങളില്‍ വലിയ കൈയടിയാണ് വന്നുകൊണ്ടിരിക്കുന്നത്. താനും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും മേയര്‍ ട്വിറ്ററില്‍ കുറിച്ചു. മൂന്നു ദിവസത്തിനകം വീട്ടില്‍നിന്നു ജോലി പുനരാരംഭിക്കാനും ഒരാഴ്ച കഴിഞ്ഞ് ഓഫിസില്‍ എത്താനുമാണ് മേയറുടെ പ്ലാന്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.