കോയമ്പത്തൂര്‍: രാമനാഥപുരം രൂപത ഹോളി ട്രിനിറ്റി കത്തീഡ്രല്‍ ഇടവകാംഗവും ജീസസ് യൂത്തിന്റെ സജീവ പ്രവര്‍ത്തകയുമായ ഡോ. ഫ്രേയ ഫ്രാന്‍സിസ്, അന്തര്‍ദേശീയ യുവജന ഉപദേശക സമിതിയിലേക്ക് (IYAB) തിരഞ്ഞെടുക്കപ്പെട്ടു. ഇതിന്റെ പ്രഖ്യാപനം വത്തിക്കാനിലെ അല്മായര്ക്കും കുടുംബങ്ങള്‍ക്കും ജീവനും വേണ്ടിയുള്ള കാര്യാലയത്തിന്റെ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ കെവിന് ഫാരെല്‍ നടത്തി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുപത് അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഈ സമിതിയില്‍ ഇന്ത്യയില്‍ നിന്നുളള ഏക പ്രതിനിധിയാണ് ഡോ. ഫ്രെയാ ഫ്രാന്‍സിസ്. യുവജനങ്ങളുടെ വിശ്വാസം വളര്‍ത്തിയെടുക്കുന്നതില്‍ ജീസസ് യൂത്തിന്റെ സംഭാവനകളോടുള്ള സഭയുടെ വിലമതിപ്പ് ഈ നിയമനം ഉയര്‍ത്തിക്കാട്ടുന്നു.
2024 സെപ്റ്റംബര്‍ 25 മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. വത്തിക്കാന്റെ യുവജന മന്ത്രാലയത്തിലെ പ്രധാന വിഷയങ്ങളില്‍ കൂടിയാലോചനാ നടത്തി ഉപദേശങ്ങള്‍ നല്‍കുക എന്നതാണ് പ്രധാന ദൗത്യം.
ജീസസ് യൂത്തിന്റെ കോയമ്പത്തൂര്‍ സോണ്‍ മുന്‍ കോഡിനേറ്ററും ഇപ്പോള്‍ തമിഴ്നാട് റീജണല്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചുവരുന്ന ഡോ.ഫ്രേയ ഫ്രാന്‍സിസ് രാമനാഥപുരം ഹോളി ട്രിനിറ്റി കത്തീഡ്രല്‍ ഇടവകാംഗം ചാലയ്ക്കല്‍ സി.സി ഫ്രാന്‍സിസിന്റെയും ജസ്റ്റി ഫ്രാന്‍സിസിന്റയും ഇളയ മകളാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.