ന്യൂഡൽഹി :അടുത്ത ജൂലൈ ആകുമ്പോഴേക്കും രാജ്യത്തെ 25 കോടിയോളം ആളുകൾ കൊവിഡ്19 വാക്സിൻ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷവർദ്ധനൻ . 40 -50 കോടി ഡോസ് വാക്സിൻ ഈ സമയമാകുമ്പോഴേക്കും വിതരണം ചെയ്യാൻ ആകും .മരുന്ന് സ്വീകരിക്കുന്നതിനുള്ള ജനവിഭാഗങ്ങളുടെ മുൻഗണനാക്രമം നിർദ്ദേശിക്കുവാൻ സംസ്ഥാനങ്ങളോട് ഉടൻ ആവശ്യപ്പെടും.കോവിഡ് പ്രതിരോധത്തിന്റെ മുൻ നിര പോരാളികളായ ആരോഗ്യപ്രവർത്തകർക്കായിരിക്കും പ്രഥമപരിഗണന എന്നും സമൂഹ മാധ്യമത്തിലൂടെയുള്ള സൺഡേ സംവദിൽ മന്ത്രി പറഞ്ഞു .വാക്സിൻ ഉപയോഗത്തിന്റെ വിവിധ തലങ്ങളെക്കുറിച്ച് ഉന്നതതല സമിതി പരിശോധന നടത്തുന്നുണ്ട് മരുന്ന് സ്വീകരിക്കുന്നവരുടെ മുൻഗണന വിഭാഗത്തെ നിശ്ചയിക്കാനുള്ള തിരക്കിലാണ് ആരോഗ്യമന്ത്രാലയം .സർക്കാർ സ്വകാര്യ മേഖലകളിലെ മുതിർന്ന ഡോക്ടർമാർ ,നഴ്സുമാർ ,പാരാമെഡിക്കൽ ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ, ആശാവർക്കർമാർ എന്നിങ്ങനെ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കാ യിരിക്കും മുൻഗണന.ഒക്ടോബറോടെ മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കി സംസ്ഥാനങ്ങൾക്ക് അയയ്ക്കുവാനാണ് ശ്രമം .25 കോടിയോളം ആളുകൾക്കായി 500 ദശലക്ഷം ഡോസ് വാക്സിൻ നൽകുന്നതിനാവശ്യമായ മനുഷ്യവിഭവശേഷി പരിശീലനം ,മേൽനോട്ടം എന്നിങ്ങനെ ഉള്ള വയ്ക്കും നടപടികൾ പുരോഗമിക്കുകയാണ് ഇതിൽ പലതും അന്തിമാനുമതിയുടെ ഘട്ടത്തിലാണ് രാജ്യത്തെ മുഴുവൻ ആളുകൾക്കും വാക്സിൻ എത്തിച്ചു നൽകി എന്ന് ഉറപ്പാക്കാനായി വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത് നീതി ആയോഗ്യഅംഗം (ആരോഗ്യ വിഭാഗം) തലവൻ ഡോക്ടർ വി .കെ പോളിന്റെനേതൃത്വത്തിലാണ് കർമ്മപദ്ധതികൾ. വാക്സിൻ സംഭരണത്തിന് കേന്ദ്രീകൃത സംവിധാനം എന്നുപറഞ്ഞ് മന്ത്രി അടിയന്തരമായി വാക്സിൻ എത്തിക്കേണ്ട സ്ഥലത്ത് അവ എത്തിയെന്ന് ഉറപ്പാക്കാനുള്ള ട്രാക്കിംഗ് സംവിധാനവും ആലോചനയിലുണ്ട് എന്ന് വ്യക്തമാക്കി .സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് വ്യാജപ്രചരണം ഉണ്ടാകരുതെന്ന് മന്ത്രി അഭ്യർത്ഥിച്ചു .സർക്കാർ സ്വീകരിക്കുന്ന മാർഗങ്ങൾ പരിസ്യപ്പെടുത്തി സുതാര്യത ഉറപ്പാക്കുമെന്നും മന്ത്രി ഹർഷവർധൻ പറഞ്ഞു .
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.