വാഷിങ്ടണ്‍: കാപിറ്റോൾ കലാപ കേസില്‍ ഡോണള്‍ഡ് ട്രംപ് കുറ്റവിമുക്തന്‍. ട്രംപിന് ഇംപീച്ച് ചെയ്യാനുള്ള പ്രമേയം സെനറ്റില്‍ പാസായില്ല. 57 പേര്‍ പ്രമേയത്തെ അനുകൂലിച്ചെങ്കിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ പാസാക്കാനായില്ല. ഏഴ് റിപബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളും ട്രംപിന് എതിരായ പ്രമേയത്തെ അനുകൂലിച്ചു.
2019 ഡിസംബറിലും ഈ വര്‍ഷം ജനുവരിയിലും ജനപ്രതിനിധി സഭ ട്രംപിനെ ഇംപീച്ച് ചെയ്തിരുന്നു. ജനുവരി ആറിന് കാപിറ്റോൾ ബില്‍ഡിങ്ങിന് നേരെയുണ്ടായ ആക്രമണത്തില്‍ ട്രംപിന് പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നടപടികള്‍ക്ക് തുടക്കം കുറിക്കുകയായിരുന്നു.
100 അംഗ സെനറ്റില്‍ ഇംപീച്ച്മെന്റ് പാസാകാന്‍ 67 അംഗങ്ങളുടെ പിന്തുണ വേണമായിരുന്നു. ഇത് ലഭിക്കാതായതോടെയായിരുന്നു പ്രമേയം പരാജയപ്പെട്ടത്. അതേസമയം, ഏഴോളം റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ട്രംപിന് എതിരെ വോട്ട് ചെയ്തത് ശ്രദ്ധേയമായി. ഇതോടെ കാപിറ്റോളിന് നേരയുണ്ടായ കലാപത്തില്‍ ട്രംപിനെതിരെ നിലനില്‍ക്കുന്ന ആരോപണം ഇല്ലാതായി. ഇത് രണ്ടാം തവണയാണ് ട്രംപ് ഇംപീച്ച്‌മെന്റില്‍ നിന്ന് കുറ്റവിമുക്തനാകുന്നത്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.