'തങ്ങള്‍ ഒരു കുടുംബം, ചെറിയ പ്രശ്‌നങ്ങള്‍ സ്വാഭാവികം'; അര്‍ജുന്റെ കുടുംബവും മനാഫും തമ്മില്‍ കൂടിക്കാഴ്ച നടത്തി

'തങ്ങള്‍ ഒരു കുടുംബം, ചെറിയ പ്രശ്‌നങ്ങള്‍ സ്വാഭാവികം'; അര്‍ജുന്റെ കുടുംബവും മനാഫും തമ്മില്‍ കൂടിക്കാഴ്ച നടത്തി

കോഴിക്കോട്: അര്‍ജുന്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മില്‍ കൂടിക്കാഴ്ച നടത്തി. തങ്ങള്‍ക്കിടയിലെ തെറ്റിദ്ധാരണകളും പ്രശ്നങ്ങളും പറഞ്ഞു തീര്‍ത്തുവെന്ന് ജിതിനും മനാഫും പ്രതികരിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകരായ നൗഷാദ് തെക്കയില്‍, വിനോദ് മേക്കോത്ത് എന്നിവരാണ് കൂടിക്കാഴ്ചക്ക് മുന്‍കൈയെടുത്തത്.

തങ്ങള്‍ ഒരു കുടുംബമാണെന്നും കുടുംബത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍ സ്വാഭാവികമാണെന്നാണ് മനാഫ് പറഞ്ഞത്. തെറ്റിദ്ധാരണകള്‍ സംസാരിച്ച് തീര്‍ത്തെന്നും മനാഫ് പറഞ്ഞു. താന്‍ ഉദ്ദേശിച്ച കാര്യങ്ങളല്ല വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ ചര്‍ച്ചയായതെന്ന് ജിതിന്‍ പറഞ്ഞു. പറയാനുദ്ദേശിച്ചത് വാര്‍ത്താ സമ്മേളനത്തില്‍ പൂര്‍ത്തിയാക്കാനായില്ലെന്നും വര്‍ഗീയവാദിയാക്കിയതില്‍ വിഷമമുണ്ടെന്നും ജിതിനും പ്രതികരിച്ചു.

അര്‍ജുന്റെ കുടുംബത്തില്‍ നിന്ന് സഹോദരീ ഭര്‍ത്താവ് ജിതിനെ കൂടാതെ സഹോദരി അഞ്ജു, സഹോദരന്‍ അഭിജിത്, ബന്ധു ശ്രീനിഷ് എന്നിവര്‍ പങ്കെടുത്തു. മനാഫിനെ കൂടാതെ കൂടുംബാംഗങ്ങളായ മുബീന്‍, അല്‍ഫ് നിഷാം, അബ്ദുല്‍ വാലി, സാജിദ് എന്നിവരും പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.