ഭോപ്പാലിലെ ഫാക്ടറിയില്‍ റെയ്ഡ്; 1800 കോടിയുടെ മയക്കുമരുന്ന് പിടിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍

ഭോപ്പാലിലെ ഫാക്ടറിയില്‍ റെയ്ഡ്; 1800 കോടിയുടെ മയക്കുമരുന്ന് പിടിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ ഭോപ്പാലിനടുത്തുള്ള ഫാക്ടറിയില്‍ നിന്ന് 1814 കോടി രൂപ വിലവരുന്ന വന്‍ മയക്കുമരുന്ന് ശേഖരവും ഇവയുണ്ടാക്കാനുപയോഗിച്ച വസ്തുക്കളും പിടിച്ചെടുത്തു.

ഗുജറാത്ത് ഭീകര വിരുദ്ധ സേനയും ഡല്‍ഹിയിലെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും സംയുക്തമായാണ് മയക്കുമരുന്ന് ശേഖരം പിടികൂടിയത്. സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായി.

മയക്കു മരുന്നിനെതിരായ പോരാട്ടത്തില്‍ ഗുജറാത്ത് ഭീകര വിരുദ്ധ സേനക്കും ഡല്‍ഹി നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയ്ക്കും അഭിനന്ദനങ്ങള്‍ അറിയിച്ച് ഗുജറാത്ത് മന്ത്രി ഹര്‍ഷ് സാംഘവിയാണ് മയക്കുമരുന്ന് വേട്ടയേക്കുറിച്ചുള്ള വിവരം എക്‌സിലൂടെ പങ്കുവെച്ചത്.

'മയക്കുമരുന്ന് കടത്തും ദുരുപയോഗവും ചെറുക്കുന്നതില്‍ നമ്മുടെ നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ അശ്രാന്ത പരിശ്രമത്തിലാണെന്നാണ് ഈ നേട്ടം വ്യക്തമാക്കുന്നത്. നമ്മുടെ സമൂഹത്തിന്റെ ആരോഗ്യവും സുരക്ഷിതത്വവും സംരക്ഷിക്കുന്നതില്‍ അവരുടെ കൂട്ടായ ശ്രമങ്ങള്‍ നിര്‍ണായകമാണ്.

നിയമ പാലകരുടെ അര്‍പ്പണ ബോധം ശ്ലാഘനീയമാണ്. ഇന്ത്യയെ ഏറ്റവും സുരക്ഷിതവും ആരോഗ്യകരവുമായ രാഷ്ട്രമാക്കി മാറ്റാനുള്ള അവരുടെ ദൗത്യത്തില്‍ അവരെ പിന്തുണയ്ക്കുന്നത് തുടരാം' - സാംഘവി എക്‌സില്‍ കുറിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.