കാഠ്മണ്ഡു: നേപ്പാളിൽ ഇടക്കാല പ്രധാനമന്ത്രിയായി സുശീല കർക്കി ചുമതലയേൽക്കും. ഇടക്കാല പ്രധാനമന്ത്രിയായി സുശീല കർക്കി ഉടൻ സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോർട്ടുകൾ. നേപ്പാളിലെ ആദ്യത്തെ വനിതാ ആക്ടിംഗ് ചീഫ് ജസ്റ്റിസായിരുന്നു സുശീലാ കർക്കി. ഇപ്പോൾ രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രി കൂടി എന്ന ബഹുമതിയും കർക്കിക്ക് സ്വന്തം.
വാരണാസിയിലെ ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്ന് രാഷ്ട്രമീമാംസയിൽ ബിരുദാനന്തര ബിരുദം നേടിയ കാർക്കി1978-ൽ നേപ്പാളിലെ ത്രിഭുവൻ സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദം നേടി. 2016 ജൂണ്‍ മുതല്‍ 2017 ജൂലൈ വരെ സുശീല കര്‍ക്കി സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സേവനം അനുഷ്ഠിച്ചിരുന്നു. അഴിമതി വിഷയത്തിൽ സന്ധിയില്ലാത്ത നിലപാടാണ് അവർ സ്വീകരിച്ചിട്ടുള്ളത്.
ജെൻ സി പ്രക്ഷോഭത്തെ തുടർന്ന് അനിശ്ചിതത്വത്തിലായ നേപ്പാളിൽ കാവൽ സർക്കാരിനെ ആരു നയിക്കുമെനന്ന ചർച്ചയിൽ മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കിക്ക് മുൻതൂക്കം ലഭിച്ചിരുന്നു. നേപ്പാളിൽ വൈദ്യുത വിപ്ലവം നടത്തിയ കുൽമാൻ ഘിസിങിനെ ജെൻ-സി പ്രക്ഷോഭകരിൽ ഒരു വിഭാഗം നിർദേശിച്ചെങ്കിലും കൂടുതൽ പിന്തുണ സുശീലയ്ക്കായിരുന്നു. പ്രധാനമന്ത്രി പദത്തിലേക്ക് പരിഗണിക്കപ്പെടുമെന്ന് കരുതിയ കാഠ്മണ്ഡു മേയർ ബലേൻഷായുടെ പിന്തുണയും സുശീല കർക്കിക്കാണ് ലഭിച്ചത്.
യുവജന പ്രതിഷേധത്തില്‍ പ്രസിഡന്റ് രാംചന്ദ്ര പൗഡേലും പ്രധാനമന്ത്രി രാജിവച്ചിരുന്നു. ആ സമയം സുശീല കര്‍ക്കിയെ താല്‍കാലിക നേതാവായി പ്രക്ഷോഭകാരികൾ അംഗീകരിക്കുകയായിരുന്നു. രാജ്യത്തൊട്ടാകെ നടന്ന വെര്‍ച്വല്‍ മീറ്റിങില്‍ 50,000ത്തിലധികം ആളുകളുടെ പിന്തുണയാണ് സുശീല കർക്കിക്ക് ലഭിച്ചത്. 73കാരി സുശീലയേക്കാൾ 54കാരൻ ഘീസിങ് വരട്ടെയെന്നാണ് ജെൻ-സി പ്രക്ഷോഭകരിലെ ഒരു വിഭാഗം വാദിച്ചു. മുൻ ജഡ്ജിമാർ രാജ്യതലപ്പത്തേക്ക് വരുന്നത് രാഷ്ട്രീയ വളർച്ചയ്ക്ക് നല്ലതല്ല എന്നും വാദം ഉയർന്നിരുന്നു
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.