ന്യൂഡല്‍ഹി: പാര്‍ട്ടി താല്‍പര്യത്തിന് പകരം നേതാക്കള്‍ സ്വന്തം താല്‍പര്യത്തിന് പരിഗണന നല്‍കിയതാണ് ഹരിയാനയില്‍ തിരിച്ചടിക്ക് കാരണമായതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം വിശകലനം ചെയ്യാന്‍ എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ നേത്യത്വത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.
സഖ്യകക്ഷികളടക്കം ഹരിയാനയിലെ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് ഹരിയാനയില്‍ ലഭിച്ചത് 37 സീറ്റുകളാണ്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് വിജയം ഉറപ്പിച്ചിരുന്നെങ്കിലും ഇതിനെ തള്ളിയായിരുന്നു ബിജെപിയുടെ ഹാട്രിക് ജയം.
90 സീറ്റില്‍ 48 സീറ്റുകള്‍ നേടിയാണ് ബിജെപി മൂന്നാം വട്ടവും അധികാരം നിലനിര്‍ത്തിയത്. എന്നാല്‍ ജൂലാന മണ്ഡലത്തിലെ ബിജെപിയുടെ യോഗേഷ് കുമാറിനെ മലര്‍ത്തിയടിച്ച വിനേഷ് ഫോഗാട്ടിന്റെ വിജയം മാത്രമാണ് കോണ്‍ഗ്രസിന് അല്‍പം ആശ്വാസമേകുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.