കനത്ത മൂടല്‍ മഞ്ഞ് യുഎഇയില്‍ ഇന്നും കാഴ്ച മറച്ചു

കനത്ത മൂടല്‍ മഞ്ഞ് യുഎഇയില്‍ ഇന്നും കാഴ്ച മറച്ചു

ദുബായ് : യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ ഇന്നും കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടു. അബുദാബി, ഷാ‍ർജ, ദുബായ്, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍ മേഖലകളിലാണ് മൂടല്‍ മഞ്ഞ് അതിരൂക്ഷമായി അനുഭവപ്പെട്ടത്. കാഴ്ച പരിധി കുറയുന്നതിനാല്‍ വാഹനമോടിക്കുമ്പോള്‍ ജാഗ്രതപുലർത്തണമെന്ന് കാലാവസ്ഥ നീരീക്ഷണകേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.


ഇന്നലെ രാജ്യത്ത് അനുഭവപ്പെട്ട ഏറ്റവും കൂടിയ താപനില 30.8 ഡിഗ്രി സെല്‍ഷ്യസായിരുന്നു. അതേസമയം വരും ദിവസങ്ങളിലും മൂടല്‍മഞ്ഞുണ്ടാകാനുളള സാധ്യതയുണ്ട്. എന്നാല്‍ വ്യാഴാഴ്ച അന്തരീക്ഷം മേഘാവ‍ൃതമായിരിക്കുമെന്നും പൊടിക്കാറ്റടിക്കാനുളള സാധ്യതയുണ്ടെന്നും ചൂട് കൂടുമെന്നും കാലാവസ്ഥ നീരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.