കാലിഫോർണിയ: ഓട്ടോ മൈബൈൽ രംഗത്ത് വൻ കുതിപ്പിനൊരുങ്ങി സ്പേസ് എക്സ് സിഇഒയും ശതകോടീശ്വരനുമായ ഇലോൺ മസ്ക്. ഡ്രൈവറും സ്റ്റിയറിങ്ങും ഇല്ലാത്ത വാഹനം അവതരിപ്പിച്ചിരിക്കുകയാണ് ടെസ്‌ല. സൈബർക്യാമ്പ് എന്ന് പേരിട്ടിരിക്കുന്ന റോബോ ടാക്സിയാണ് ലോകത്തിന് മസ്ക് പരിചയപ്പെടുത്തിയിരിക്കുന്നത്.
കാലിഫോർണിയയിലെ ബർബാങ്കിൽ നടന്ന കാർ നിർമ്മാതാക്കളുടെ പരിപാടിയിൽ സ്റ്റേജിലേക്കുള്ള വഴിയിലേക്ക് റോബാ ടാക്സി ഓടിച്ചാണ് മസ്ക് എത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഇത് മനുഷ്യൻ ഓടിക്കുന്ന വാഹനങ്ങളേക്കാൾ 20 മടങ്ങ് വരെ സുരക്ഷിതമാണെന്നും മസ്ക് അവകാശപ്പെട്ടു. സിറ്റി ബസുകൾക്ക് ഒരു മൈൽ സഞ്ചരിക്കാൻ ഒരു ഡോളർ ചെലവിടേണ്ടി വന്നാൽ സൈബർ ടാക്സിക്ക് 0.20 ഡോളർ ചെലവ് മാത്രമേ വരൂവെന്ന് ഇലോൺ മസ്ക് ഉദാഹരണ സഹിതം വ്യക്തമാക്കി. വയർലെസായി വാഹനം ചാർജ് ചെയ്യാം. 2026-ഓടെ വ്യവസായിക ഉത്പാദനം ആരംഭിക്കുമെന്നും മസ്ക് അറിയിച്ചു. 30,000 ഡോളർ (25,21,400 രൂപ) ആയിരിക്കും സൈബർക്യാമ്പിന്റെ വില.
ഇതിന് പുറമേ 20 പേരെ വരെ വഹിക്കാൻ ശേഷിയുള്ള റോബോ വാൻ എന്ന ആശയവും മസ്ക് പങ്കിട്ടു. മധ്യത്തിൽ നിന്ന് മുകളിലേക്ക് പൊങ്ങുന്ന വാതിലാകും റോബോ വാന് ഉണ്ടാവുക. അകത്ത് ഇരിപ്പിടങ്ങളും നിൽക്കാനുള്ള സൗകര്യവുമുണ്ടാകും. ബസിന് സമാനമായി എല്ലാ സീറ്റിനോടും ചേർന്ന ജനാലകളുമുണ്ടാകും. ഇതിനും സ്റ്റിയറിംഗും ചക്രവും ഉണ്ടാകില്ല. റോബോവാന് എത്ര വിലവരും, ടെസ്‌ല അത് എങ്ങനെ നിർമ്മിക്കും, എപ്പോൾ പുറത്തിറങ്ങും തുടങ്ങിയ വിവരങ്ങളൊന്നും മസ്‌ക് വെളിപ്പെടുത്തിയിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.