ബ്രിസ്ബെയ്നിൽ‌ സീറോ മലബാർ യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 18ന് സീറോ സോക്കർ‌ ടൂർണമെന്റ്

ബ്രിസ്ബെയ്നിൽ‌ സീറോ മലബാർ യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 18ന് സീറോ സോക്കർ‌ ടൂർണമെന്റ്

ബ്രിസ്ബെയ്ൻ : ബ്രിസ്ബെയ്ൻ സീറോ മലബാർ യൂത്ത് മൂവ്മെന്റിന്റെ( എസ്.എം.വൈ.എം) ആഭിമുഖ്യത്തിൽ സീറോ സോക്കർ‌ ടൂർണമെന്റ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു. സിൽമെയറിലെ നോർത്ത്സ്റ്റാർ ഫുട്ബോൾ ക്ലബ്ബിൽ ഒക്ടോബർ 18 നാണ് ടൂർണമെന്റ്. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് മത്സരം ആരംഭിക്കും. ബ്രിസ്ബെയ്ൻ നോർത്ത് സെന്റ്. അൽഫോൻസ വികാരി ഫാ. വർഗീസ് വിതയത്തിൽ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും.

ഒന്നാം സമ്മാനം 1001 ഡോളറും രണ്ടാം സമ്മാനം 501 ഡോളറുമാണ്. സീറോ മലബാർ ഇടവകകളിൽ നിന്നും ക്വീൻസ്‌ലാൻഡിലെ മിഷനുകളിൽ നിന്നുമായി 18നും 30 നും ഇടയിൽ പ്രായമുള്ള 10 കളിക്കാരുടെ 10 ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. സൗഹൃദ മത്സരം കാണാനും പങ്കെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി എല്ലാവരെയും ക്ഷണിക്കുന്നെന്ന് അധികൃതർ അറിയിച്ചു.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.