മനുഷ്യക്കടത്ത്: കംബോഡിയയില്‍ കുടുങ്ങിയ മലയാളികള്‍ ഇന്ത്യന്‍ എംബസിയില്‍; തട്ടിപ്പിന് പിന്നിലും മലയാളികള്‍

 മനുഷ്യക്കടത്ത്: കംബോഡിയയില്‍ കുടുങ്ങിയ മലയാളികള്‍  ഇന്ത്യന്‍ എംബസിയില്‍;  തട്ടിപ്പിന് പിന്നിലും മലയാളികള്‍

കൊച്ചി: മനുഷ്യക്കടത്തിനിരയായി കംബോഡിയയില്‍ കുടുങ്ങിയ മലയാളി യുവാക്കള്‍ ഇന്ത്യന്‍ എംബസിയില്‍ എത്തി. കഴിഞ്ഞ നാലിന് എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നിന്നും പോയ മലയാളികളാണ് കംബോഡിയയില്‍ കുടുങ്ങിയത്.

ബന്ധുക്കള്‍ വടകര പൊലീസില്‍ പരാതി നല്‍കി. കോഴിക്കോട് ചെറുവത്തൂര്‍ സ്വദേശി ഇവരെ തൊഴിലുടമയില്‍ നിന്നും പണം വാങ്ങി കൈമാറിയെന്നാണ് പരാതി. ഇവരെ നാട്ടിലെത്തിക്കാന്‍ സൗകര്യമൊരുക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

രണ്ട് ലക്ഷം രൂപ വാങ്ങി തങ്ങളെ വിറ്റുവെന്ന് രക്ഷപ്പെട്ടവര്‍ പറയുന്നു. ഭക്ഷണവും വെള്ളവും ലഭിച്ചില്ല. ഫോണും യാത്രാ രേഖകളും പിടിച്ചുവെച്ചു. പരസ്യ കമ്പനിയില്‍ ജോലിക്കെന്ന് പറഞ്ഞാണ് കൊണ്ടു പോയത്. ഓണ്‍ലൈന്‍ തട്ടിപ്പ് നടത്താന്‍ പ്രേരിപ്പിച്ചുവെന്നും ഇരകളായവര്‍ പറയുന്നു.

നാട്ടിലുള്ള ആളുകളെ ഓണ്‍ലൈന്‍ വഴി തട്ടിപ്പിനിരയാക്കണമെന്ന് സംഘം ഇവരോട് ആവശ്യപ്പെട്ടു. അതിനുള്ള ട്രെയിനിങ് നല്‍കിയെന്നും നിരസിച്ചതോടെ മര്‍ദിച്ചെന്നുമാണ് പരാതി. എട്ട് പേരില്‍ ഒരാള്‍ ഇപ്പോഴും അവരുടെ തടങ്കലിലാണെന്നും അയാള്‍ക്ക് രക്ഷപ്പെടാനായില്ലെന്നും യുവാക്കള്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.