കൊച്ചി: സീറോ മലബാര്‍ സഭയുടെ സഭൈക്യത്തിന് വേണ്ടിയുള്ള കമ്മീഷന്റെ (Commission for Ecumenism) സെക്രട്ടറിയായി പാലാ രൂപതാംഗമായ ഫാ. തോമസ് (സിറില്‍) തയ്യില്‍ നിയമിതനായി. ഈ ചുമതല വഹിച്ചിരുന്ന റവ. ഫാ. ചെറിയാന്‍ കറുകപ്പറമ്പില്‍ സേവന കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് ഫാ. തയ്യിലിനെ നിയമിച്ചിരിക്കുന്നത്.
പാലാ രൂപതയിലെ ചോലത്തടം സെന്റ് മേരീസ് ഇടവക വികാരിയായി സേവനം ചെയ്യുന്ന ഫാ. തയ്യില്‍ കൂട്ടിക്കല്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഹിന്ദി അധ്യാപകനും സുറിയാനി ഭാഷയില്‍ പ്രാവീണ്യമുള്ള വ്യക്തിയുമാണ്.
സീറോ മലബാര്‍ സഭയുടെ വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള കമ്മിറ്റിയുടെ (Committee for Education) സെക്രട്ടറിയായി പാലാ സെന്റ് തോമസ് ടീച്ചേഴ്‌സ് ട്രെയിനിങ് കോളജിന്റെ വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. ടി.സി തങ്കച്ചനെ നിയമിച്ചു. ഈ ചുമതല വഹിച്ചിരുന്ന ഫാ. ബെര്‍ക്കുമന്‍സ് കുന്നുംപുറം പുതിയ ശുശ്രൂഷയിലേക്ക് പ്രവേശിച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് പ്രൊഫ. ഡോ. ടി.സി. തങ്കച്ചന്റെ നിയമനം.
അധ്യാപക പരിശീലനത്തില്‍ 24 വര്‍ഷമായി സേവനം ചെയ്തുകൊണ്ടിരിക്കുന്ന പ്രൊഫ. ഡോ. തങ്കച്ചന്‍ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും അനേകം പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനുമായ ഒരു വിദ്യാഭ്യാസ വിചക്ഷണനാണദേഹം.
സീറോ മലബാര്‍ സഭയുടെ സഭൈക്യത്തിന് വേണ്ടിയുള്ള കമ്മീഷന്റെ ചെയര്‍മാനും വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള കമ്മിറ്റിയുടെ കണ്‍വീനറുമായ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടാണ് പെര്‍മനന്റ് സിനഡിന്റെ അംഗീകാരത്തോടെ നിയമനങ്ങള്‍ നടത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.