വാഷിങ്ടണ്‍: അമേരിക്കന്‍ പൊതു തിരഞ്ഞെടുപ്പില്‍ സമ്മതിദാന അവകാശം രേഖപ്പെടുത്തി പ്രസിഡന്റ് ജോ ബൈഡന്‍. ഡെലവെയറിലെ വില്‍മിങ്ടണിലുള്ള വീട്ടില്‍നിന്ന് ഏറെ അകലെയല്ലാത്ത ബൂത്തില്‍ 40 മിനിറ്റോളം വോട്ടു ചെയ്യാന്‍ മറ്റു വോട്ടര്‍മാര്‍ക്കൊപ്പം ബൈഡനും കാത്തുനിന്നു.
വരിയില്‍ നില്‍ക്കുമ്പോള്‍ ബൈഡന്‍ വോട്ടര്‍മാരുമായി സംസാരിക്കുന്നതും തനിക്ക് മുന്നിലുള്ള വീല്‍ചെയറിലെ വയോധികയെ തള്ളിനീക്കി സഹായിക്കുന്നതും വീഡിയോയില്‍ കാണാം.
കറുത്ത തുണികൊണ്ട് മറച്ച ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ ബൈഡന്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തകരോട് സംസാരിക്കുകയും ചെയ്തു. വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ഉള്‍പ്പെടെയുള്ള ഡെമോക്രാറ്റുകള്‍ വിജയിക്കുമെന്ന് താങ്കള്‍ കരുതുന്നുണ്ടോയെന്ന് പോളിങ് സ്ഥലത്തിന് പുറത്ത് ഒരാള്‍ ചോദിച്ചപ്പോള്‍ 'നമ്മള്‍ വിജയിക്കുമെന്നാ'യിരുന്നു ബൈഡന്റെ മറുപടി.
ആരോഗ്യത്തെക്കുറിച്ചുള്ള വര്‍ധിച്ച ആശങ്കകളും മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്താനുള്ള സാധ്യതയെക്കുറിച്ചുള്ള ഡെമോക്രാറ്റുകളുടെ ആശങ്കയും കാരണം വീണ്ടും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കേണ്ട എന്ന് കഴിഞ്ഞ ജൂലൈയില്‍ ബൈഡന്‍ തീരുമാനിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.