ന്യൂഡൽഹി: രാജ്യത്ത് ഏക സിവിൽ കോഡ് ഉടൻ നടപ്പാക്കുമെന്നും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് സംവിധാനം എത്രയും വേഗം പ്രയോഗത്തിൽ വരുത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. സർദാർ വല്ലഭായ് പട്ടേലിന്റെ 149-ാം ജന്മവാർഷികത്തിൽ സ്റ്റാച്യൂ ഓഫ് യൂണിറ്റിയിൽ പുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
”രാജ്യത്തെ ഏകീകരിക്കാനാണ് ഏക സിവിൽ കോഡും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നയങ്ങളുമെല്ലാം. ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തെ ഇത് ശക്തമാക്കും. രാജ്യത്തെ വിഭങ്ങളിൽ നിന്ന് പരമാവധി നേട്ടമുണ്ടാക്കി വികസിത ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കാനാണ് കേന്ദ്ര സർക്കാർ ശ്രിക്കുന്നത്. യൂണിഫോം സിവിൽകോഡ് എന്നതിലൂടെ ഒരു മതേതര സിവിൽകോഡ് ഉറപ്പാക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്” – പ്രധാനമന്ത്രി പറഞ്ഞു.
‘അർബൻ നക്സലുകൾ’ ഇന്ത്യയുടെ ഐക്യത്തെ തകർക്കാൻ ശ്രമിക്കുകയാണെന്ന് മോഡി കുറ്റപ്പെടുത്തി. ‘ജനാധിപത്യവും ഭരണഘടനയും ഉയർത്തിപ്പിടിച്ച് അർബൻ നക്സലുകൾ ഇന്ത്യൻ ജനതയെ വിഭജിക്കാൻ ശ്രമിക്കുന്നു. വനങ്ങൾ കേന്ദ്രീകരിച്ച് നിലയുറപ്പിച്ചിരുന്ന ആയുധധാരികളുടെ നക്സലിസം അവസാനിപ്പിച്ചുകൊണ്ടുവരാൻ നമുക്കായി. എന്നാൽ അപ്പോഴാണ് അർബൻ നക്സലുകളുടെ വരവ്. രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്ന ഇത്തരക്കാരെ തിരിച്ചറിയണം.” മോഡി പറഞ്ഞു.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ആർട്ടിക്കിൾ 370 എന്നെന്നേക്കുമായി ഇല്ലാതാക്കിയെന്ന് മോഡി പറഞ്ഞു. ഒരു തരത്തിലുള്ള വിവേചനവുമില്ലാതെ ജമ്മുവിൽ നിയമസഭ തിരഞ്ഞെടുപ്പ് നടന്നു. ഇന്ത്യൻ ഭരണഘടന അനുസരിച്ച് ആദ്യമായി ഒരു മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തു. ഈ കാഴ്ചകൾ ഇന്ത്യൻ ഭരണഘടന സൃഷ്ടിച്ചവരെ അങ്ങേയറ്റം ആനന്ദിപ്പിക്കുന്നുണ്ടാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.