അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പറില്‍ ബംഗാളി ഭാഷയും

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പറില്‍ ബംഗാളി ഭാഷയും

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ബാലറ്റ് പേപ്പറിലുള്ള അഞ്ച് ഭാഷകളില്‍ ബംഗാളിയും. ഇംഗ്ലീഷിന് പുറമെ ചൈനീസ്, സ്പാനിഷ്, കൊറിയന്‍, ബംഗാളി എന്നീ ഭാഷകളാണ് ബാലറ്റ് പേപ്പറില്‍ ഉള്ളത്.

ന്യൂയോര്‍ക്കില്‍ ഇരുനൂലധികം ഭാഷകള്‍ സംസാരിക്കുന്നവരുണ്ട്. തിരഞ്ഞെടുപ്പിലും ഭാഷാപരമായ സഹായം ലഭ്യമാകുമെന്ന സന്തോഷമാണ് പലര്‍ക്കും. ഇംഗ്ലീഷ് അറിയാമെങ്കിലും മാതൃഭാഷ കാണുമ്പോള്‍ തന്റെ അച്ഛന് സന്തോഷമാകുമെന്ന് ക്വീന്‍സ് ഏരിയയില്‍ താമസിക്കുന്ന ബംഗാളില്‍ വേരുകളുള്ള സുഭേഷ് പറയുന്നു.

ബംഗാളി സംസാരിക്കുന്ന വോട്ടര്‍മാര്‍ക്ക് സമഗ്രമായ ഭാഷാ പിന്തുണ ഉറപ്പാക്കിക്കൊണ്ടാണ് ബംഗാളി ഭാഷ ബാലറ്റ് പേപ്പറില്‍ ഉള്‍പ്പെടുത്തിയത്. ന്യൂയോര്‍ക്ക് ക്വീന്‍സ് പ്രദേശത്തെ ദക്ഷിണേഷ്യന്‍ കമ്മ്യൂണിറ്റി ആദ്യമായി ബംഗാളിയിലുള്ള ബാലറ്റുകള്‍ കാണുന്നത് 2013 ലാണ്.

1965 ലെ വോട്ടിങ് അവകാശ നിയമത്തിന്റെ വ്യവസ്ഥ പ്രകാരം ദക്ഷിണേഷ്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഭാഷാ സഹായം നല്‍കാന്‍ ഫെഡറല്‍ ഗവണ്‍മെന്റ് ഉത്തരവിട്ട് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബംഗാളി ഭാഷ ബാലറ്റ് പേപ്പറില്‍ ചേര്‍ത്തത്.

ഇന്ത്യയില്‍ നിന്നുള്ളവരും ബംഗ്ലാദേശില്‍ നിന്നുള്ളവരും ബംഗാളി സംസാരിക്കുന്നവരില്‍ ഉള്‍പ്പെടുന്നു. ബംഗാളി ഭാഷ ഉള്‍പ്പെടുത്തിയത് ഇന്ത്യന്‍ സമൂഹത്തിന് ഗുണകരമാകുമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. അവിനാശ് ഗുപ്ത പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.