കേന്ദ്രം അനുമതി നല്‍കിയാലും കേരളത്തില്‍ കെ റെയില്‍ പദ്ധതി നടപ്പാകില്ല; വി.ഡി സതീശന്‍

കേന്ദ്രം അനുമതി നല്‍കിയാലും കേരളത്തില്‍ കെ റെയില്‍ പദ്ധതി നടപ്പാകില്ല; വി.ഡി സതീശന്‍

കൊച്ചി: കെ റെയില്‍ പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കിയാലും സംസ്ഥാനത്ത് നടപ്പാക്കാന്‍ പ്രതിപക്ഷം അനുവദിക്കില്ലെന്ന് വി.ഡി സതീശന്‍.

പാരിസ്ഥിതികമായും സാമ്പത്തികമായും കേരളത്തിന് ഒരുപാട് ദുരന്തങ്ങള്‍ ഉണ്ടാക്കുന്നതാണ് കെ റെയില്‍ പദ്ധതി. നിരവധി പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് സാധ്യതയുളള സംസ്ഥാനമാണ് കേരളം. 30 അടി ഉയരത്തില്‍ 300 കിലോമീറ്റര്‍ ദൂരത്തിലാണ് കെ റെയില്‍ പാത പണിയുന്നത്. ഇത് കേരളത്തെ ഇല്ലായ്മ ചെയ്യുന്നതാണെന്ന് സതീശന്‍ പറഞ്ഞു.

സര്‍ക്കാര്‍ ഖജനാവില്‍ ഒരു പണവുമില്ല. ക്ഷേമ പദ്ധതികള്‍ മുടങ്ങി കിടക്കുന്നതിനിടെയാണ് രണ്ട് ലക്ഷം കോടിയുടെ പദ്ധതിയുമായി കേരള സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. കേരളത്തെ ശ്രീലങ്കയാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും സതീശന്‍ പറഞ്ഞു.

സ്പീഡ് ട്രെയിനിന് നിരവധി പരിഹാര മാര്‍ഗങ്ങളുണ്ട്. നിലവിലുള്ള റെയില്‍വേ പാതയുടെ വളവുകളില്‍ ആവശ്യമായ മാറ്റം വരുത്തുന്നതിനൊപ്പം ഓട്ടോമാറ്റിക് സിഗ്‌നല്‍ സിസ്റ്റം കൂടി വരുന്നതോടെ തിരുവനന്തപുരത്ത് നിന്ന് നാലര മണിക്കൂര്‍ കൊണ്ട് കാസര്‍കോട് എത്താന്‍ കഴിയും. വെറും അരമണിക്കൂര്‍ സമയ ലാഭത്തിന് വേണ്ടി സംസ്ഥാനത്ത് ഇതുപോലൊരു ദുരന്തം ഉണ്ടാക്കിവേക്കണ്ടതില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.