ഐഎസ്എല്‍: പെനാല്‍റ്റിയില്‍ ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി ഹൈദരാബാദ് എഫ്സി

ഐഎസ്എല്‍:  പെനാല്‍റ്റിയില്‍ ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി ഹൈദരാബാദ് എഫ്സി

കൊച്ചി: ഐഎസ്എല്ലില്‍ ഹൈദരാബാദ് എഫ്സിക്കെതിരെയും ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി. 2-1 നാണ് ഹോം ഗ്രൗണ്ടില്‍ ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി. ഹൈദരാബാദ് എഫ്സിക്കായി ബ്രസീലിയന്‍ താരം ആന്ദ്രെ ആല്‍ബ ഇരട്ടഗോള്‍ നേടിയപ്പോള്‍ ബ്ലാസ്റ്റേഴ്സിനായി ജെസൂസ് ഹിമെനെയാണ് ഗോള്‍ നേടിയത്.

കൊച്ചി കലൂര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ പുകുതിയില്‍ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴസ് കാഴ്ച വെച്ചത്. മത്സരത്തിന്റെ 13-ാം മിനിറ്റില്‍ തന്നെ ജെസൂസ് ഹിമെനെയിലൂടെ ബ്ലാസ്റ്റേഴ്സ് ആധിപത്യം നേടി.

രണ്ടാം പകുതിയുടെ 43-ാം മിനിറ്റില്‍ ആല്‍ഡ്രി ആല്‍ബെയിലൂടെയാണ് ഹൈദരാബാദ് സമനില ഗോള്‍ നേടിയത്. തിരിച്ചടിക്കാന്‍ ബ്ലാസ്റ്റേഴസ് ശ്രമിച്ചെങ്കിലും ഗോള്‍ വീണില്ല. പിന്നീട് 70-ാം മിനിറ്റില്‍ ഹൈദരാബാദ് രണ്ടാമത്തെ ഗോളും നേടി ആധിപത്യം തിരിച്ചു പിടിച്ചു.

വിവാദത്തോടെ ആയിരുന്നു ആ ഗോള്‍. ഹൈദരാബാദ് താരങ്ങള്‍ ബ്ലാസ്റ്റേഴ്സ് ബോക്സിലേക്ക് നടത്തിയ മുന്നേറ്റത്തില്‍ എഡ്മില്‍സന്റെ ഗോള്‍ ശ്രമം തടയാന്‍ ബോക്സില്‍ വീണു കിടന്ന ഹോര്‍മി പാമിനെതിരെ റഫറി ഹാന്‍ഡ്ബോള്‍ വിളിച്ചു.

ഹോര്‍മി പാമിന് മഞ്ഞക്കാര്‍ഡും ഹൈദരാബാദിന് അനുകൂലമായി പെനല്‍റ്റിയും. പെനല്‍റ്റിക്കെതിരെ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ വാദിച്ചെങ്കിലും ഫലമുണ്ടായില്ല. ഹൈദരാബാദിനായി കിക്കെടുത്ത ആന്ദ്രെ ആല്‍ബ അനായാസം ലക്ഷ്യം കണ്ടു.

വിജയത്തോടെ ഏഴു കളികളില്‍ നിന്ന് രണ്ടു ജയവും ഒരു സമനിലയും സഹിതം ഏഴ് പോയിന്റുമായി ഹൈദരാബാദ് എഫ്സി 11-ാം സ്ഥാനത്തും എട്ട് മത്സരങ്ങളില്‍ നിന്ന് സീസണിലെ നാലാം തോല്‍വി വഴങ്ങിയ ബ്ലാസ്റ്റേഴ്സ് എട്ട് പോയിന്റുമായി 10-ാം സ്ഥാനത്തുമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.