അയര്‍ലണ്ടിലെ മലയാളികളെ സങ്കടത്തിലാക്കി മൂലമറ്റം സ്വദേശി ബിനോയ് അഗസ്റ്റിന്‍ നിര്യാതനായി

അയര്‍ലണ്ടിലെ മലയാളികളെ സങ്കടത്തിലാക്കി മൂലമറ്റം സ്വദേശി ബിനോയ് അഗസ്റ്റിന്‍ നിര്യാതനായി

ബെല്‍ഫാസ്റ്റ്: നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ബെല്‍ഫാസ്റ്റില്‍ താമസിക്കുന്ന മലയാളിയും മൂലമറ്റം സ്വദേശിയുമായ ബിനോയ് അഗസ്റ്റിന്‍ ചെങ്കരയില്‍ (49) നിര്യാതനായി.

ബെല്‍ഫാസ്റ്റില്‍ അടുത്തകാലം വരെ പൊതുപ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന ബിനോയി ഏതാനും നാളുകളായി ഉദര സംബന്ധ അസുഖം മൂലം ചികിത്സയിലായിരുന്നു. ബെല്‍ഫാസ്റ്റിലെ പൊതുരംഗത്ത് നിറസാന്നിധ്യമായിരുന്ന ബിനോയ് അഗസ്റ്റിന് വിപുലമായ സൗഹൃദവലയമുണ്ടായിരുന്നു. ബെല്‍ഫാസ്റ്റ് സിറോ മലബാര്‍ ചര്‍ച്ച് ഹോളി ഫാമിലി യൂണിറ്റിലെ അംഗമായിരുന്നു പരേതന്‍.

കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെ ആയി ബെല്‍ഫാസ്റ്റില്‍ താമസിച്ചിരുന്ന ബിനോയ് രോഗം തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ഏറെക്കുറെ വിശ്രമ തുല്യമായ ജീവിതത്തിലായിരുന്നു. ബെല്‍ഫാസ്റ്റ് സിറ്റി ഹോസ്പിറ്റല്‍ അടക്കമുള്ള സ്ഥലങ്ങളില്‍ അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്.

സൗമ്യമായ പെരുമാറ്റത്തിലൂടെയാണ് ബിനോയ് സൗഹൃദങ്ങളെ സൃഷ്ടിച്ചിരുന്നത്. ബിനോയിയുടെ വിയോഗ വാര്‍ത്ത ബെല്‍ഫാസ്റ്റ് മലയാളി സമൂഹത്തെ ദുഖത്തിലാഴ്ത്തി. സംസ്‌കാരം പിന്നീട് ബെല്‍ഫാസ്റ്റില്‍ തന്നെ നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.

മൂലമറ്റം സെന്റ് ജോര്‍ജ് ഫൊറോനാ ഇടവകാംഗമാണ് ബിനോയ്. ഭാര്യ ഷൈനി ജോണ്‍ മാറ്റര്‍ ഹോസ്പിറ്റലില്‍ നഴ്‌സാണ്. വിദ്യാര്‍ത്ഥികളായ ബിയോണ്‍, ഷന, ഫ്രയ എന്നിവരാണ് മക്കള്‍.

ബിനോയിയുടെ സഹോദരിയും കുടുംബവും യു.കെ മലയാളികളാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.