അന്തരീക്ഷ മലിനീകരണം അതിരൂക്ഷം: 50 ശതമാനം തൊഴിലാളികള്‍ വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതിയെന്ന് ഡല്‍ഹി സര്‍ക്കാര്‍

അന്തരീക്ഷ മലിനീകരണം അതിരൂക്ഷം: 50 ശതമാനം തൊഴിലാളികള്‍ വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതിയെന്ന് ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യ തലസ്ഥനത്ത് 50 ശതമാനം തൊഴിലാളികള്‍ വീട്ടിലിരുന്ന് ജോലി ചെയ്യണമെന്ന നിര്‍ദേശം നല്‍കി ഡല്‍ഹി സര്‍ക്കാര്‍. രൂക്ഷമായ അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്നാണ് പുതിയ നീക്കം. ഡല്‍ഹിയിലെ വിവിധ ഇടങ്ങളിലെ വായുമലിനീകരണം എയര്‍ ക്വാളിറ്റി ഇന്‍ഡെക്‌സ് (എക്യൂഐ) അനുസരിച്ച് ഉയര്‍ന്ന അളവിലാണ്.

സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കാണ് ഇളവ് നല്‍കിയിരിക്കുന്നത്. പുതിയ തീരുമാനത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്താന്‍ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് സെക്രട്ടറിയേറ്റില്‍ യോഗം വിളിച്ച് ചേര്‍ത്തതായി ഡല്‍ഹി പരിസ്ഥിതി വകുപ്പ് മന്ത്രി ഗോപാല്‍ റായ് അറിയിച്ചു. അടുത്തിടെ രൂക്ഷമായ അന്തരീക്ഷ മലിനീകരണം തടയുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍ വിവിധ നടപടികള്‍ സ്വീകരിച്ചിരുന്നു. ആവശ്യസേവനങ്ങള്‍ ഒഴികെ ഡല്‍ഹി രജിസ്ട്രേഷനുകള്‍ ഉളള പഴയ മോഡല്‍ ഡീസല്‍ വാഹനങ്ങള്‍, വലിയ ചരക്ക് വാഹനങ്ങള്‍ തുടങ്ങിയവ റോഡുകളില്‍ നിന്ന് പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.

വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷയെ മുന്‍നിര്‍ത്തി പത്ത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ഉളളവര്‍ക്ക് താല്‍കാലികമായി അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. മലിനീകരണം തടയുന്നതിനായി കഴിഞ്ഞ വര്‍ഷം ഡല്‍ഹി സര്‍ക്കാര്‍ കാണ്‍പൂരിലെ ഐഐടിയുമായി സഹകരിച്ച് ക്ലൗഡ് സീഡിങ് നടത്താനുളള ശ്രമം നടത്തിയിരുന്നു. ഈ വര്‍ഷം നടപ്പിലാക്കാനുളള ശ്രമങ്ങള്‍ ഓഗസ്റ്റില്‍ ആരംഭിച്ചെങ്കിലും ഇതുസംബന്ധിച്ച യോഗം ഇതുവരെ നടന്നിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.