'ക്രൈസ്തവ വിശ്വാസവും മാധ്യമ അവബോധവും' പ്രവാസി അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ വെബിനാർ

'ക്രൈസ്തവ വിശ്വാസവും മാധ്യമ അവബോധവും' പ്രവാസി അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ വെബിനാർ

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത പ്രവാസി അപ്പോസ്തലേറ്റ് മീഡിയ സെല്ലിന്റെ ആഭിമുഖ്യത്തിൽ 'ക്രൈസ്തവ വിശ്വാസവും മാധ്യമ അവബോധവും' എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു. നവംബർ 23 ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി ഒമ്പത് മണിക്ക് ഓൺലൈനായാണ് വെബിനാർ സംഘടിപ്പിക്കുന്നത്.

ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്യൂണിക്കേഷൻ അക്കാദമിക് ഡയറക്ടറും അസിസ്റ്റന്റ് പ്രൊഫസറുമായ റവ. ഡോ. മാത്യു (ജിന്റോ) മുരിയങ്കരി വെബിനാറിന് നേതൃത്വം നൽകും. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം എംജി യൂണിവേഴ്സിറ്റി പ്രിൻസിപ്പാൾ ഡോ. ലിജിമോൾ പി. ജേക്കബ് വെബിനാർ ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി പ്രവാസി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. റ്റെജി പുതുവീട്ടിൽക്കളം അനുഗ്രപ്രഭാഷണം നടത്തും.

അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജിജോ മാറാട്ടുകളം,ജോ കാവാലം, ബിജു മട്ടാഞ്ചേരി, രാജേഷ് കൂത്രപ്പള്ളി എന്നിവർ ആശംസകൾ നേരും. സബിൻ കുര്യാക്കോസ്, ക്ഷേമ അജയ്, സുനിതാ ജിന്റോ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും. ജിന്റോ ടി കാനാച്ചേരി സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ ബൈജു ജോസഫ് നന്ദി പറയും.


മീറ്റിങ് ഐഡി- 84992873054

പാസ്കോഡ്- mediachry


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.