മഹാരാഷ്ട്രയില്‍ മഹായുതി; മഹാവികാസ് അഘാഡി ഏറെ പിന്നില്‍

മഹാരാഷ്ട്രയില്‍ മഹായുതി; മഹാവികാസ് അഘാഡി ഏറെ പിന്നില്‍

മുംബൈ: മഹാരാഷ്ട്രയില്‍ അധികാരം നിലനിര്‍ത്താന്‍ ബിജെപി സഖ്യമായ മഹായുതി. വോട്ടെണ്ണല്‍ നാല് മണിക്കൂര്‍ അടുക്കുമ്പോള്‍ മഹായുതി സഖ്യം 215 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.

ഇതില്‍ 125 സീറ്റുകളില്‍ ബിജെപിക്കാണ് ലീഡ്. ശിവസേന ഏക്നാഥ് ഷിന്ദേ വിഭാഗം 54 സീറ്റുകളിലും എന്‍സിപി അജിത് പവാര്‍ വിഭാഗം 35 സീറ്റുകളിലും മുന്നേറ്റം തുടരുകയാണ്. 145 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

വെറും 53 മണ്ഡലങ്ങളില്‍ മാത്രമാണ് മഹാവികാസ് അഘാഡി മുന്നേറുന്നത്. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് ചിത്രത്തില്‍ തീര്‍ത്തും മങ്ങിയതായിരുന്നു അഘാഡിയുടെ പ്രകടനം. കോണ്‍ഗ്രസ് 22 സീറ്റുകളിലും ശിവസേന ഉദ്ദവ് താക്കറെ വിഭാഗം 20 സീറ്റുകളിലും എന്‍സിപി ശരദ് പവാര്‍ 12 സീറ്റുകളിലും മാത്രമാണ് ലീഡ് ചെയ്യുന്നത്.

ബിജെപി സ്ഥാനാര്‍ഥികളായ ദേവേന്ദ്ര ഫഡ്നവിസ് നാഗ്പുര്‍ സൗത്ത് വെസ്റ്റിലും ശ്രീജയ ചവാന്‍ ബോഖറിലും ചന്ദ്രകാന്ത് പാട്ടീല്‍ കോത്രൂഡിലും നീതേഷ് റാണെ കങ്കാവാലിയിലും മുന്നിട്ടു നില്‍ക്കുന്നു. കോപ്രി പാച്ച്പഖഡിയില്‍ മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേയും ബാരാമതിയില്‍ അജിത് പവാറും മുന്നിലാണ്. ശിവസേന ഉദ്ദവ് വിഭാഗം സ്ഥാനാര്‍ഥി ആദിത്യ താക്കറെ വര്‍ളിയില്‍ ലീഡ് ചെയ്യുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.