മുംബൈ: നിയമസഭ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലേറ്റ തിരിച്ചടിയില്‍ പ്രതികരിച്ച് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. വോട്ട് സുനാമിയുണ്ടാക്കാന്‍ മഹായുതി സഖ്യം എന്താണ് ചെയ്തതെന്ന് അദേഹം ചോദിച്ചു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.
മഹാരാഷ്ട്ര ഇത് തന്നോട് ചെയ്തുവെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. എങ്കിലും തിരഞ്ഞെടുപ്പില്‍ ശിവസേനയെ പിന്തുണച്ച ജനങ്ങള്‍ക്ക് നന്ദി, മഹാരാഷ്ട്രയില്‍ എന്‍ഡിഎ തരംഗമല്ല. വോട്ടിന്റെ സുനാമി ഉണ്ടായതായാണ് മനസിലാവുന്നത്. എന്നാല്‍ ഇത്തരമൊരു ജനവിധിയുണ്ടാവാന്‍ അവര്‍ എന്താണ് ചെയ്തതെന്ന് തനിക്ക് മനസിലാവുന്നില്ലെന്ന് അദേഹം പറഞ്ഞു.
ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി നല്‍കിക്കൊണ്ട് മഹാവികാസ് അഖാഡി സഖ്യം വലിയ മുന്നേറ്റം ഉണ്ടാക്കിയിരുന്നു. വെറും നാല് മാസം മാത്രമേ പിന്നിട്ടുള്ളൂ. എങ്ങനെയാണ് കാര്യങ്ങള്‍ ഇത്രയും മാറിമറിഞ്ഞത് എന്ന് അദേഹം ചോദിച്ചു. കാര്‍ഷിക പ്രശ്നങ്ങളും തൊഴിലില്ലായ്മയും വലിയ പ്രതിസന്ധിയായ സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇങ്ങനെയൊരു വോട്ട് സുനാമി ഉണ്ടാക്കാന്‍ ഈ പ്രശ്നങ്ങളെ എന്‍ഡിഎ പരിഗണിച്ചിട്ടുണ്ടോ എന്നുപോലും സംശയമാണെന്നും താക്കറെ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നയിക്കുന്ന മഹായുതി സഖ്യം വമ്പന്‍ വിജയമാണ് നേടിയത്. 288ല്‍ 234 സീറ്റുകളില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. 48 സീറ്റുകളില്‍ മാത്രമാണ് എന്‍ഡിഎയ്ക്ക് മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞത്. മഹാവികാസ് അഖാഡിയുടെ ഭാഗമായ ഉദ്ധവ് താക്കറെ വിഭാഗം ശിവസേന സ്ഥാനാര്‍ഥികള്‍ 20 സീറ്റില്‍ മാത്രമാണ് വിജയിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.