എനുഗു : ക്രൈസ്തവ വിരുദ്ധ പീഡനങ്ങളാല്‍ കുപ്രസിദ്ധമായ നൈജീരിയയിൽ ദൈവവിളി വസന്തം. ഓരോ വര്‍ഷവും ആയിരകണക്കിന് ക്രൈസ്തവർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊല്ലപ്പെടുന്നതിനിടയിലാണ് പ്രതീക്ഷയുടെ പുതുവെളിച്ചം നൽകുന്ന വാർത്ത നൈജീരിയയിൽ നിന്ന് പുറത്തു വരുന്നത്. പീഡനങ്ങള്‍ക്കിടയിലും രക്തസാക്ഷികളുടെ ചുടു നിണത്താല്‍ സഭ തഴച്ചു വളരുന്നതിന്റെ പ്രകടമായ ഉദാഹരണമാണ് നൈജീരിയയിലെ ദൈവവിളിയിലുള്ള വര്‍ധനവ്.
എനുഗു സംസ്ഥാനത്തെ മേജർ സെമിനാരിയുടെ ശതാബ്ദി ആഘോഷിക്കുന്നതിനിടെ നാൽപ്പത് വൈദിക വിദ്യാർത്ഥികൾ ഡീക്കൻ പട്ടം സ്വീകരിച്ചു. വത്തിക്കാനിലെ സുവിശേഷവത്ക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് ഫോർത്തുനാത്തൂസ് നവാച്ചുക്വു തിരുകർമ്മങ്ങൾക്ക് നേതൃത്വം നല്‍കി.
വിളിക്കപ്പെടുന്ന വിളിക്ക് യോഗ്യമായ ഒരു ജീവിതം നയിക്കാനും, വിനയത്തോടും സൗമ്യതയോടും ക്ഷമയോടും എല്ലാക്കാര്യങ്ങളെയും സമീപിക്കുന്നതിനും ആര്‍ച്ച് ബിഷപ്പ് നവഡീക്കന്മാരോട് ആഹ്വാനം ചെയ്തു. 100 വർഷത്തെ ചരിത്രത്തിനിടയിൽ 4 കർദ്ദിനാളുമാരും 14 ആർച്ച് ബിഷപ്പുമാരും 37 ബിഷപ്പുമാരും നിരവധി വൈദികരും ഇതേ സെമിനാരിയിൽ പരിശീലനം നേടിക്കൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനങ്ങൾ ചെയ്യുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.