ന്യൂഡല്‍ഹി: ഇസ്രയേലും ലെബനനും തമ്മില്‍ നിലവില്‍ വന്ന വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് ഇന്ത്യ. സംഘര്‍ഷങ്ങള്‍ കുറയ്ക്കാനും സംയമനം പാലിക്കാനും ചര്‍ച്ചയുടെയും നയതന്ത്രത്തിന്റെയും പാതയിലേക്ക് മടങ്ങുന്നതിനുമാണ് ഇന്ത്യ എല്ലായ്പ്പോഴും ആഹ്വനം ചെയ്തിട്ടുള്ളതെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇസ്രയേലിനും ലെബനനും ഇടയില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തലിനെ തങ്ങള്‍ സ്വാഗതം ചെയ്യുന്നു. സംഘര്‍ഷം കുറയ്ക്കാനും സംയമനം പാലിക്കാനും ചര്‍ച്ചയുടെയും നയതന്ത്രത്തിന്റെയും പാതയിലേക്ക് മടങ്ങാനും തങ്ങള്‍ എല്ലായ്പ്പോഴും ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ സംഭവ വികാസങ്ങള്‍ മേഖലയില്‍ സമാധാനത്തിനും സ്ഥിരതയ്ക്കും കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നതായും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാ മന്ത്രിസഭാ യോഗത്തിലാണ് വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചത്. എന്നാല്‍ ലെബനനില്‍ എന്ത് സംഭവിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വെടിനിര്‍ത്തല്‍ കരാറിന്റെ കാലാവധി തീരുമാനിക്കപ്പെടുന്നതെന്ന് നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്.
വെടിനിര്‍ത്തല്‍ കരാര്‍ നടപ്പിലാക്കാനുള്ള യുഎസ്-ഫ്രാന്‍സ് നിര്‍ദേശങ്ങള്‍ ഇസ്രയേലും ലെബനനും അംഗീകരിച്ചതിനെ യു.എസ് പ്രസിഡന്റ് ജോ ബൈഡനും സ്വാഗതം ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.