തിരുവനന്തപുരം: സിപിഎം നേതാവ് ഇ.പി ജയരാജന്റെ ആത്മകഥ വിവാദം പൊലീസ് വീണ്ടും അന്വേഷിക്കും. കോട്ടയം എസ്പി സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് എഡിജിപി മനോജ് ഏബ്രഹാം തള്ളി. അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എഡിജിപിയുടെ നടപടി. വീണ്ടും അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോട്ടയം എസ്പിക്ക് നിര്‍ദേശം നല്‍കി.
ജയരാജന്റെ ഉള്‍പ്പെടെ മൊഴികളില്‍ വ്യക്തതക്കുറവ് ഉണ്ടെന്നാണ് കണ്ടെത്തല്‍. ആത്മകഥ ജയരാജന്‍ തന്നെ എഴുതിയതാണോ അല്ലെങ്കില്‍ അദേഹത്തിന് വേണ്ടി മറ്റാരെങ്കിലും എഴുതിയതാണോ എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ധാരണാപത്രം ഉണ്ടായിരുന്നോ, ചോര്‍ന്നത് ഡിസിയില്‍ നിന്നെങ്കില്‍ അതിന് പിന്നിലെ ഉദേശ്യമെന്ത് എന്നീ കാര്യങ്ങളിലും വ്യക്തതയില്ല.
ഡിസി ബുക്‌സുമായി കരാര്‍ ഉണ്ടാക്കിയില്ലെന്നാണ് ഇപിയുടെ മൊഴി. എന്നാല്‍ തന്റെ സ്വകാര്യ ശേഖരത്തിലുള്ള ചിത്രങ്ങള്‍ ഡിസിയുടെ കൈവശം എത്തിയത് എങ്ങനെയെന്ന് വ്യക്തമാക്കിയിട്ടില്ല. ആത്മകഥയുടെ പകര്‍പ്പ് പുറത്ത് പോയത് ഉള്‍പ്പെടെ എന്ത് സംഭവിച്ചുവെന്ന കാര്യത്തില്‍ ഡിസിയും വ്യക്തത വരുത്തിയിട്ടില്ല. പരാതിക്കാരനായ ഇപിയുടെ ഉള്‍പ്പെടെ മൊഴി വീണ്ടും രേഖപ്പെടുത്തേണ്ടി വരും.
ഇ.പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ അന്വേഷണ സംഘം നേരത്തെ രവി ഡി.സിയുടെ മൊഴിയെടുത്തിരുന്നു. ജയരാജന്റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ച് കരാറില്ലെങ്കിലും ധാരണ ഉണ്ടായിരുന്നവെന്നായിരുന്നു രവി ഡി.സിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് മുന്നോട്ട് പോയതെന്നുമായിരുന്നു രവി ഡി.സി അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.