പടിയിറങ്ങും മുമ്പ് മകൻ ഹണ്ടറിന് ഔദ്യോഗിക മാപ്പ് നൽകി ജോ ബൈഡൻ; തോക്ക്, നികുതി കേസുകളിൽ നിന്ന് മോചനം

പടിയിറങ്ങും മുമ്പ് മകൻ ഹണ്ടറിന് ഔദ്യോഗിക മാപ്പ് നൽകി ജോ ബൈഡൻ; തോക്ക്, നികുതി കേസുകളിൽ നിന്ന് മോചനം

വാഷിങ്ടൺ: രണ്ട് ക്രിമിനൽ കേസുകളിൽ ശിക്ഷാവിധി നേരിടുന്ന മകൻ ഹണ്ടറിന് ഔദ്യോഗിക മാപ്പ് നൽകി അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ. പ്രസിഡന്റ് പദവിയുടെ അധികാരങ്ങൾ ഉപയോഗപ്പെടുത്തി മകന്റെ ശിക്ഷ ബൈഡൻ ക്ഷമിക്കുകയോ ഇളവ് ചെയ്യുകയോ ചെയ്യില്ലെന്നായിരുന്നു വൈറ്റ് ഹൗസ് നേരത്തെ പറഞ്ഞിരുന്നത്.

അധികാരമേറ്റ ദിവസം മുതൽ നീതിന്യായ വകുപ്പിൻ്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടരുതെന്നായിരുന്നു തീരുമാനം. എൻ്റെ മകൻ അന്യായമായി വിചാരണ ചെയ്യപ്പെട്ടപ്പോഴും ഞാൻ വാക്ക് പാലിച്ചു. എന്നാൽ ഇനി ഈ തീരുമാനവുമായി മുന്നോട്ടില്ലെന്നും വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ ബൈഡൻ പറഞ്ഞു. ഒരു പിതാവും പ്രസിഡൻ്റും എന്ന നിലയിൽ താൻ ഈ തീരുമാനത്തിലേക്ക് വരുന്നത് എന്തുകൊണ്ടാണെന്ന് അമേരിക്കക്കാർക്ക് മനസിലാകുമെന്ന് പ്രതീക്ഷിക്കുന്നതായും ജോ ബൈഡൻ പറഞ്ഞു.

എന്റെ മകനായതിനാൽ മാത്രമാണ് അവൻ വേട്ടയാടപ്പെട്ടത്. അഞ്ചര വർഷമായി ശാന്തനായ ഹണ്ടറിനെ തകർക്കാൻ ശ്രമമുണ്ടായിരുന്നു. ഹണ്ടറിനെ തകർക്കാൻ ശ്രമിക്കുന്നതിലൂടെ അവർ എന്നെയും തകർക്കാൻ ശ്രമിച്ചു. എല്ലാം ഇവിടെ നിർത്തുമെന്ന് വിശ്വസിക്കുന്നതായും ബൈഡൻ പറഞ്ഞു. എൻ്റെ മകൻ ഹണ്ടറിനെക്കുറിച്ച് ഞാൻ അങ്ങേയറ്റം അഭിമാനിക്കുന്നു. അവൻ ഒരു ആസക്തിയെ അതിജീവിച്ചു.എനിക്കറിയാവുന്ന ഏറ്റവും മിടുക്കനും മാന്യനുമായ മനുഷ്യരിൽ ഒരാളാണ് അവനെന്നും അദേഹം പ്രസ്താവനയിൽ പറഞ്ഞു.

2014 ജനുവരി മുതൽ 2024 ഡിസംബർ വരെ ഹണ്ടർ ബൈഡൻ ചെയ്‌ത എല്ലാ ഫെഡറൽ കുറ്റകൃത്യങ്ങൾക്കുമാണ് മാപ്പ് നൽകിയത്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.