തിരുവനന്തപുരം: ദേശീയ ഗെയിംസിലെ മെഡല്‍ ജേതാക്കള്‍ സര്‍ക്കാര്‍ തങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത ജോലി തരാത്തതിന്റെ പേരില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ തലമൊട്ടയടിച്ച് പ്രതിഷേധിച്ചു. 2015 ലെ ദേശീയ ഗെയിംസില്‍ ജേതാക്കളായവരാണ് ആറ് വര്‍ഷമായിട്ടും ജോലി കിട്ടാത്തതിനാല്‍ വ്യത്യസ്ത സമര മുറയുമായി അണി നിരന്നത്. വനിത താരങ്ങള്‍ മുടി മുറിച്ചാണ് പ്രതിഷേധിച്ചത്.
മുപ്പത്തൊമ്പത് ദിവസമായി ഇവര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ഇരിക്കുകയാണ്. ഇതുവരെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടാകാതെ വന്നതോടെയാണ് തലമൊട്ടയടിച്ച് പ്രതിഷേധിക്കാന്‍ തയ്യാറായത്. ഗ്രൂപ്പ് ഇനങ്ങളിലായി വെളളി, വെങ്കലം മെഡല്‍ ജേതാക്കളാണ് ഇവര്‍.
താരങ്ങള്‍ക്ക് നിയമന ഉത്തരവ് നല്‍കിയെന്ന് പ്രഖ്യാപിച്ച് മന്ത്രി ഇ പി ജയരാജന്‍ അടക്കമുളളവര്‍ ഇവരുടെ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. 27 ഒഴിവുകള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുളളൂവെന്നും 83 ഒഴിവുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്താല്‍ മാത്രമേ കായിക താരങ്ങള്‍ക്ക് നിയമന ഉത്തരവ് കൈമാറാന്‍ സാധിക്കുകയുളളൂവെന്നുമാണ് മന്ത്രിയുടെ ഓഫീസ് ഇപ്പോള്‍ നല്‍കുന്ന വിശദീകരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.