ബ്രിസ്ബെയ്നിലെ എക്യുമെനിക്കൽ ക്രിസ്മസ് കരോൾ സന്ധ്യ ഡിസംബർ ഏഴിന്

ബ്രിസ്ബെയ്നിലെ എക്യുമെനിക്കൽ ക്രിസ്മസ് കരോൾ സന്ധ്യ ഡിസംബർ ഏഴിന്

ബ്രിസ്ബെയ്ൻ : ബ്രിസ്ബെയ്നിലെ മോർത്ത് സ്മൂണി യാക്കോബായ പള്ളിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന എക്യുമെനിക്കൽ ക്രിസ്മസ് കരോൾ സന്ധ്യ ഡിസംബർ ഏഴിന്. വിവിധ ക്രൈസ്തവ സഭാ വിഭാഗങ്ങൾ പങ്കെടുക്കുന്ന കരോൾ ഗാന സന്ധ്യ ശനിയാഴ്ച വൈകിട്ട് 5.30 മുതൽ ബർപെംഗറി കമ്മ്യൂണിറ്റി സെൻ്ററിൽ നടക്കുമെന്ന് പള്ളി ഭാരവാഹികൾ അറിയിച്ചു.

ക്രൈസ്തവ വിശ്വാസവും പൈതൃകവും മുറുകെ പിടിച്ചുകൊണ്ട് തങ്ങൾക്ക് കിട്ടിയ വിശ്വാസ ദീപത്തെ വരും തലമുറയ്ക്ക് കൈമാറാനും അതനുസരിച്ച് ജീവിക്കാനുമായി നടത്തപ്പെടുന്ന കരോളിന് പൂർണ പിന്തുണ പ്രതീക്ഷിക്കുന്നതായി സഭാനേതൃത്വം അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.