"ഫെസ്റ്റി വിസ്റ്റാ 24"; എസ് എം സി എ കുവൈറ്റിൻ്റെ കലോത്സവം സമാപിച്ചു


കുവൈറ്റ് സിറ്റി: എസ് എം സി എ കുവൈറ്റിന്റെ നേതൃത്വത്തിൽ കലാരംഗത്തെ പ്രതിഭകളെ കണ്ടെത്തുവാനായുള്ള വാർഷിക കലോത്സവം“ഫെസ്റ്റി വിസ്റ്റ 24“ നവംബർ 21, 22, 28, 29 തീയതികളിൽ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വച്ചു നടന്നു. കുട്ടികളും മുതിർന്നവരും അടക്കം ആയിരക്കണക്കിനാളുകളാണ് നിരവധി മത്സരങ്ങളിൽ ആവേശപൂർവം പങ്കെടുത്തത്.

എസ് എം സി എ വൈസ് പ്രസിഡന്റ് ബിജു എണ്ണംപ്രയിൽ, ജനറൽ സെക്രട്ടറി ജോർജ് വാക്യത്തിനാൽ, ട്രഷറർ ഫ്രാൻസിസ് പോൾ കോയിക്കകുടി, ജോയിന്റ് സെക്രട്ടറി തോമസ് മുണ്ടിയാനി എന്നിവരുടെ നേതൃത്വത്തിൽ ഏരിയ കൺവീനർമാരായ സിജോ മാത്യു, ജോബി വർഗീസ്, ജോബ് ആന്റണി, ഫ്രാൻസിസ് പോൾ എന്നിവർ ചേർന്ന് മത്സരങ്ങൾ നിയന്ത്രിച്ചു.


ആർട്സ് കൺവീനർ അനിൽ ചെന്നങ്കര, സോഷ്യൽ കമ്മിറ്റി കൺവീനർ മോനിച്ചൻ കൾച്ചറൽ കമ്മിറ്റി കൺവീനർ ടോമി സിറിയക്, മീഡിയ കോഡിനേറ്റർ ജിസ് ജോസഫ്, പനീഷ് ജോർജ്, എസ് എം വൈ എം പ്രസിഡന്റ് ജിഞ്ചു ചാക്കോ, വുമൺസ് വിങ്ങ് സെക്രട്ടറി ട്രിൻസി ഷാജു, കൂടാതെ നൂറിൽ അധികം വോളിൻ്റിയേഴ്സ് എന്നിവർ ചേർന്ന് കലാമേളയ്ക്ക് നേതൃത്വം നൽകി.


എസ് എം വൈ എം ന്റെ നേതൃത്വത്തിൽ സ്വാദിഷ്ടമായ ഭക്ഷണങ്ങളുടെ തട്ടുകടയും ഒരുക്കിയിരുന്നു.

അബ്ബാസിയ സെന്റ് ദാനിയേൽ ഇടവകയിലെ ഫാ. ബിജു OFM Cap, കോട്ടയത്തു് നിന്നുള്ള പാർലമെൻ്റ് അംഗം ഫ്രാൻസീസ് ജോർജ്, പാലാ നിയമസഭാഗം മാണി സി കാപ്പൻ, ഭരണങ്ങാനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിനോദ് എന്നിവർ കലാമത്സരവേദികൾ സന്ദർശിച്ചു ആശംസകൾ നേർന്നു.


എസ് എം സി എ ക്രിസ്മസ് ന്യൂ ഇയർ മെഗാ പ്രോഗ്രാമിനോട് അനുബന്ധിച്ചു പുറത്തിറക്കാറുള്ള റാഫിൾ കൂപ്പണുകൾ ജോയിന്റ് ട്രഷറർ റിജോ ജോർജിന്റെ നേതൃത്വത്തിൽ ഏരിയ, സോണൽ ട്രഷറർമാർക്ക് നൽകികൊണ്ട് ഉദ്ഘാടനം ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.