കാലടിയിലെ പിഎച്ച്‌ഡി പ്രവേശനനം; വിസിക്കെതിരെ പരാതിയുമായി വകുപ്പ് മേധാവി

കാലടിയിലെ പിഎച്ച്‌ഡി പ്രവേശനനം; വിസിക്കെതിരെ പരാതിയുമായി വകുപ്പ് മേധാവി

കൊച്ചി: പിന്‍വാതില്‍ നിയമന വിവാദങ്ങള്‍ക്ക് പിന്നാലെ കാലടി സര്‍വകലാശാലയില്‍ പിഎച്ച്‌ഡി പ്രവേശനത്തെ ചൊല്ലിയും തര്‍ക്കം രൂക്ഷം. എസ് എഫ്‌ഐ നേതാക്കള്‍ക്ക് വേണ്ടി സംസ്കൃത സാഹിത്യ വിഭാഗത്തിലെ പിഎച്ച്‌ഡി പ്രവേശനം വൈസ് ചാന്‍സലര്‍ ചേര്‍ന്ന് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് പരാതി.

വകുപ്പ് മേധാവി ഡോ. പി.വി നാരായണന്‍ രജിസ്റ്റാര്‍ക്ക് അയച്ച കത്തില്‍ ആണ് ഈ പരാതി. ലിസ്റ്റില്‍ സര്‍വകലാശാലയ്ക്ക് താല്‍പ്പര്യമുള്ളവരെ ഉള്‍പ്പെടുത്താത്തതിന് ഭീഷണി നേരിടുന്നുവെന്ന് കാണിച്ചാണ് കത്ത്.

നിനിത കണിച്ചേരി നിയമനത്തിലെ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് വൈസ് ചാന്‍സലര്‍ക്കെതിരെ സംസ്കൃത വിഭാഗം വകുപ്പ് അധ്യക്ഷന്‍ തന്നെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 21 പേരാണ് സംസ്കൃത സാഹിത്യ വിഭാഗത്തില്‍ പിഎച്ച്‌ഡി അഡ്മിഷന് അപേക്ഷ നല്‍കിയത്. ഇവരില്‍ നിന്ന് 12 പേരെ അഭിമുഖം നടത്തി റിസര്‍ച്ച്‌ കമ്മിറ്റി തെരഞ്ഞെടുത്തു.

എന്നാല്‍ ലിസ്റ്റില്‍ നിന്ന് പുറത്തായ ചിലര്‍ക്ക് വേണ്ടി എസ്എഫ്‌ഐ രംഗത്തെത്തുകയും ചെയ്തു. ഇതിന് ശേഷം റിസര്‍ച്ച്‌ കമ്മിറ്റി തയ്യാറാക്കിയ ഷോര്‍ട്ട് ലിസ്റ്റ് തിരുത്തി നല്‍കാന്‍ വി.സി ആവശ്യപ്പെട്ടെന്നാണ് വകുപ്പ് അധ്യക്ഷന്‍ ഡോ. പി വി നാരയണന്‍ പറയുന്നത്. താന്‍ ഇത് അനുസരിക്കാത്തതിനാൽ വിദ്യാര്‍ത്ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും ഭീഷണി നേരിടുന്നു എന്നും ഡോ. പിവി നാരയണന്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.