ബിജെപിക്കെതിരെ കര്‍ഷകരുടെ മഹാപഞ്ചായത്ത് ഇന്ന്

ബിജെപിക്കെതിരെ കര്‍ഷകരുടെ മഹാപഞ്ചായത്ത് ഇന്ന്

ന്യൂഡല്‍ഹി: കാർഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തില്‍ ബിജെപിക്കെതിരെ നിലപാട് കടുപ്പിച്ച്‌ കര്‍ഷകര്‍. ബിജെപി നേതാക്കളുമായി ഒരുതരത്തിലുള്ള സഹകരണവും പാടില്ലെന്നു പടിഞ്ഞാറന്‍ യുപിയിലെ കര്‍ഷകര്‍ക്കു ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് നരേഷ് ടികായത്ത് കര്‍ശന നിര്‍ദേശം നല്‍കി.

കാർഷിക നിയമങ്ങൾക്കെതിരായ ബോധവൽക്കരണവും ബിജെപി വിരുദ്ധ പ്രചാരണവും കൂടുതൽ സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കാനും കർഷക സംഘടനകൾ തീരുമാനിച്ചു.  മഹാരാഷ്ട്രയിലെ യവത്‌മലില്‍ രാകേഷ് ടികായത്തിന്റെ നേതൃത്വത്തില്‍ ഇന്ന് കര്‍ഷക മഹാപഞ്ചായത്ത് സമ്മേളനം സംഘടിപ്പിക്കും. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാളിലും മഹാപഞ്ചായത്ത് സംഘടിപ്പിക്കും.

പടിഞ്ഞാറന്‍ യുപിയിലെ മുസഫര്‍നഗറില്‍ മഹാപഞ്ചായത്തില്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ കര്‍ഷകര്‍ പിന്‍മാറില്ലെന്നും പ്രക്ഷോഭം അടിച്ചമര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമം ജനാധിപത്യവിരുദ്ധമാണെന്നും കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ഹനന്‍ മൊള്ള പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.