ഷാര്‍ജ: തൊഴിലാളികളുമായി പോയ ബസ് ഷാര്‍ജയിലെ ഖോര്‍ഫക്കാനില്‍ അപകടത്തില്‍പ്പെട്ട് ഒമ്പത് പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. ഖോര്ഫക്കാന് ടണല്‍ കഴിഞ്ഞ ഉടനെയുള്ള റൗണ്ട് എബൗണ്ടില്‍ ഞായറാഴ്ച രാത്രി 10 മണിയോടെയാണ് അപകടം.
ഇറക്കത്തില്‍ ബ്രേക്ക് നഷ്ടപ്പെട്ട ബസ് റോഡില്‍ തെന്നിമാറിയ ശേഷം മറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. വാഹനത്തിന്റെ വലത് ഭാഗത്തുണ്ടായിരുന്നവരാണ് മരിച്ചത്. ബ്രേക്ക് നഷ്ടമായതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. അജ്മാനിലെ ഒരു സ്വകാര്യ നിര്‍മാണ കമ്പനിയുടെ തൊഴിലാളികളാണ് മരിച്ചത്.
ഇവര്‍ ഇന്ത്യക്കാരാണെന്ന് സൂചനയുണ്ട്. ബസില്‍ അനുവദിച്ചതില്‍ കൂടുതല്‍ പേര് ഉണ്ടായിരുന്നതായിരുന്നുവെന്ന് സംശയിക്കുന്നു. മരിച്ചവരുടെ പേര് വിവരങ്ങള്‍ വ്യക്തമായിട്ടില്ല. സംഭവം നടന്ന ഉടനെ ഖോര്ഫക്കാന് പൊലീസ് സ്ഥലത്തെത്തുകയും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കുകയായിരുന്നു. ഒമ്പത് പേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടുവെന്നാണ് ലഭിച്ച വിവരം. പരിക്കേറ്റവരെ പൊലീസിന്റെ നേതൃത്വത്തില്‍ ആംബുലന്‍സില്‍ ഖോര്ഫക്കാന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.