ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രിക്‌സില്‍ സ്വര്‍ണം നേടി ഇന്ത്യയുടെ വനിതാതാരം ദ്യുതി ചന്ദ്

ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രിക്‌സില്‍ സ്വര്‍ണം നേടി ഇന്ത്യയുടെ വനിതാതാരം ദ്യുതി ചന്ദ്

പട്യാല: ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രിക്‌സില്‍ സ്വര്‍ണം നേടി ഇന്ത്യയുടെ ഏറ്റവും വേഗതയേറിയ വനിതാതാരം ദ്യുതി ചന്ദ്. പട്യാലയിലെ നേതാജി സുഭാഷ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സില്‍ വെച്ചുനടന്ന 100 മീറ്റര്‍ ഓട്ടത്തിലാണ് ദ്യുതി ചന്ദ് ഒഡിഷയ്ക്ക് വേണ്ടി സ്വര്‍ണം സ്വന്തമാക്കിയത്. 11.51 സെക്കന്‍ഡിലാണ് താരം ഒന്നാം സ്ഥാനത്തെത്തിയത്. കര്‍ണാടകയുടെ ടി ദാനേശ്വരി രണ്ടാമതും മഹാരാഷ്ട്രയുടെ ഡിയാന്‍ഡ്ര ഡ്യൂഡ്‌ലി മൂന്നാമതുമെത്തി.

കേരളത്തിന്റെ മുഹമ്മദ് അനസ് യാഹിയ 100 മീറ്റര്‍ ഓട്ടത്തില്‍ രണ്ടാം സ്ഥാനത്തെത്തി. 400 മീറ്റര്‍ താരമാണ് അനസ്. 10.70 സെക്കന്‍ഡില്‍ അനസ് 100 മീറ്റര്‍ പൂര്‍ത്തിയാക്കി. മഹാരാഷ്ട്രയുടെ കൃഷ്ണകുമാര്‍ സതീഷ് റാണെ മത്സരത്തില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.