എഡിന്‍ബര്‍ഗ്: സ്‌കോട്ട്‌ലന്‍ഡില്‍ മലയാളി യുവതിയെ കാണാതായി. എഡിന്‍ബറോയിലെ സൗത്ത് ഗൈല്‍ ഏരിയയില്‍ നിന്നാണ് 22 കാരിയായ സാന്ദ്ര സജുവിനെ കാണാതായത്. ഈ മാസം ആറിന് രാത്രി ലിവിങ്സ്റ്റണിലെ ബേണ്‍വെല്‍ ഏരിയയിലാണ് സാന്ദ്രയെ അവസാനമായി കണ്ടത്. സാന്ദ്രയെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം അഭ്യര്‍ഥിച്ച് എഡിന്‍ബറോയിലെ പൊലീസ് രംഗത്തെത്തിയിട്ടുണ്ട്.
സാന്ദ്ര ഇപ്പോള്‍ എവിടെയാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ആശങ്കാകുലരാണെന്നും പൊലീസ് പറഞ്ഞു. 5 അടി 6 ഇഞ്ച് ഉയരം, മെലിഞ്ഞ ശരീരം, ചെറിയ കറുത്ത മുടി തുടങ്ങിയ അടയാളങ്ങളുള്ള സാന്ദ്ര കാണാതാകുമ്പോള്‍ കറുത്ത ജാക്കറ്റാണ് ധരിച്ചിരുന്നത്. ഹെരിയോട്ട്-വാട്ട് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിനിയാണ് സാന്ദ്ര. നാട്ടില്‍ പെരുമ്പാവൂര്‍ സ്വദേശിനിയാണ്.
സാന്ദ്ര സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ ഇതുവരെയും ബന്ധപ്പെട്ടിട്ടില്ല. അതേസമയം സാന്ദ്രയുടെ പെട്ടെന്നുള്ള തിരോധാനത്തെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
സാന്ദ്രയെ കണ്ടെത്തിയെന്ന് സംശയിക്കുന്നവരോ, ഇത് സംബന്ധിച്ച് വിവരങ്ങള്‍ കൈമാറാന്‍ ആഗ്രഹിക്കുന്നവരോ സ്‌കോട്ട് ലന്‍ഡ് പൊലീസുമായി ബന്ധപ്പെടണമെന്ന് കോര്‍സ്റ്റോര്‍ഫിന്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ജോര്‍ജ് നിസ്‌ബെറ്റ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.