ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ഈടാക്കുന്ന ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് തിരിച്ചും നികുതി ചുമത്തുമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മറ്റ് രാജ്യങ്ങള്‍ യു.എസ് ഉല്‍പന്നങ്ങള്‍ക്ക് അധിക നികുതി ചുമത്തിയാല്‍ അതേ രീതിയില്‍ തിരിച്ചടിക്കുമെന്നാണ് മുന്നറിയിപ്പ്. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
മറ്റ് രാജ്യങ്ങള്‍ തങ്ങള്‍ക്ക് നികുതി ചുമത്തിയാല്‍ അതേ തുക തിരിച്ചും നികുതിയായി ഈടാക്കുമെന്ന് അദേഹം വ്യക്തമാക്കി. എല്ലായിപ്പോഴും അവര്‍ തങ്ങള്‍ക്ക് അധിക നികുതി ചുമത്തുകയാണ്. അതേസമയം തങ്ങള്‍ തിരിച്ച് അങ്ങനെ ചെയ്യാറില്ലെന്നും ട്രംപ് വ്യക്തമാക്കിയതായി ന്യൂസ് ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ടു ചെയ്തു.
ചൈനയുമായുള്ള വ്യാപാര കരാര്‍ സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിക്കിടെ ആയിരുന്നു ട്രംപിന്റെ പ്രതികരണം. ചില യുഎസ് ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യയും ബ്രസീലും ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഉയര്‍ന്ന നികുതി ചുമത്തുന്നതായും അദേഹം ആരോപിച്ചു. യുഎസ് ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യ നൂറ് ശതമാനം നികുതി ഈടാക്കിയാല്‍ തിരിച്ചും അത് തന്നെ ചെയ്യുമെന്നാണ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഇന്ത്യ തങ്ങളോട് 100 ശതമാനം ഈടാക്കുകയാണെങ്കില്‍, അതിന് തിരിച്ച് തങ്ങള്‍ ഒന്നും ഈടാക്കാന്‍ പാടില്ലേയെന്നും ട്രംപ് ചോദിക്കുന്നു. അവര്‍ ഒരു സൈക്കിള്‍ അയയ്ക്കുന്നു, തങ്ങളും അവര്‍ക്ക് ഒരു സൈക്കിള്‍ അയയ്ക്കുന്നു. അതിന് അവര്‍ 100 ഉം 200 ഉം ഈടാക്കുന്നു. ഇന്ത്യ ഉയര്‍ന്ന താരിഫ് ആണ് ഈടാക്കുന്നത്. ബ്രസീലും വലിയ തുക ഈടാക്കുന്നുണ്ട്. അവര്‍ തങ്ങളോട് നികുതി ചുമത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, സമാനമായ രീതിയില്‍ തങ്ങളും അവരില്‍ നിന്ന് താരിഫ് ഈടാക്കുമെന്ന് ട്രംപ് വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.