വനിതാ മന്ത്രിയെ അധിക്ഷേപിച്ചു; ബിജെപി എംഎല്‍എയെ കോണ്‍ഗ്രസുകാര്‍ കയ്യേറ്റം ചെയ്തു; കര്‍ണാടക നിയമ സഭയില്‍ അസാധാരണ രംഗങ്ങള്‍

വനിതാ മന്ത്രിയെ അധിക്ഷേപിച്ചു; ബിജെപി എംഎല്‍എയെ കോണ്‍ഗ്രസുകാര്‍ കയ്യേറ്റം ചെയ്തു; കര്‍ണാടക നിയമ സഭയില്‍ അസാധാരണ രംഗങ്ങള്‍

ബംഗളൂരൂ: കര്‍ണാടക നിയമസഭയില്‍ അസാധാരണ രംഗങ്ങള്‍. വനിതാ മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കറെ അധിക്ഷേപിച്ച ബിജെപി അംഗത്തെ സഭയില്‍ കയറി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതായി ആരോപണം.

കര്‍ണാടക നിയമസഭയുടെ ശീതകാല സമ്മേളനത്തിനിടെയാണ് സംഭവം. ബിജെപി അംഗം സി.ടി രവിയെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതത്. സംഭവത്തില്‍ ബിജെപി അംഗത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സഭയില്‍ കയറി സി.ടി രവിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ബിജെപി പുറത്തു വിട്ടു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ ലക്ഷ്മി ഹെബ്ബാള്‍ക്കെതിരെ സി.ടി രവി സംസാരിച്ചുവെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നത്. ഇതിന് പിന്നാലെ പ്രവര്‍ത്തകര്‍ അദേഹത്തെ ആക്രമിക്കുകയായിരുന്നു.

അമിത് ഷായുടെ അംബേദ്കര്‍ വിരുദ്ധ പരാമര്‍ശത്തില്‍ കര്‍ണാടക നിയമസഭയില്‍ പ്രതിഷേധം തുടരുന്നതിനിടെ ബിജെപി അംഗം സി.ടി രവി രാഹുല്‍ ഗാന്ധി മയക്കു മരുന്നിന് അടിമയാണെന്ന് ആക്ഷേപിച്ചിരുന്നു. ഇതിനെ ചൊല്ലിയുണ്ടായ വാക്കേറ്റത്തില്‍ വനിതാ മന്ത്രിയെ ലൈംഗിക തൊഴിലാളിയെന്ന് സി.ടി രവി ആക്ഷേപിച്ചുവെന്നാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ പറയുന്നത്.

താന്‍ വനിതാ മന്ത്രിയെ കുറിച്ച് മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് ബിജെപി എംഎല്‍എ സി.ടി രവി പറഞ്ഞു. സംഭവത്തില്‍ ലക്ഷ്മി ഹെബ്ബാള്‍ സ്പീക്കര്‍ക്കും പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. സത്രീകളോട് മോശമായി പെരുമാറിയെന്ന വകുപ്പുകള്‍ പ്രകാരം സി.ടി രവിക്കെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു. അമ്പതോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.