പുൽപ്പള്ളി: പുൽപ്പള്ളിയിൽ നടന്ന ഐക്യ ക്രിസ്‌മസ് റാലിയിൽ ആയിരങ്ങൾ പങ്കെടുത്തു. പുൽപ്പള്ളി, മുള്ളൻകൊല്ലി ഫൊറോനയിലെ 12 ഇടവകകൾ ചേർന്നു നടത്തിയ ഗ്ലോറിയ 2024 ഐക്യക്രിസ്മസ് ആഘോഷം വേറിട്ട കാഴ്ച്ചയായി.
ഇത്രയധികം ക്രിസ്മസ് പാപ്പമാർ പുൽപ്പള്ളിയിൽ ഒത്തുകൂടിയത് ഇതാദ്യമായാണ്. വിശ്വാസ സമൂഹം ഒഴുകിയെത്തുകയായിരുന്നു. കൃപാലയ സ്കൂൾ പരിസരത്തു നിന്നാരംഭിച്ച റാലി താഴെയങ്ങാടി ചുറ്റി ടൗൺ തിരുഹൃദയ പള്ളിയിൽ സമാപിച്ചു. നൂറുകണക്കിന് ക്രിസ്മസ് പാപ്പമാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയുള്ള റാലി കാണാൻ ടൗണിലും ആയിരങ്ങൾ തടിച്ചു കൂടി - തിരുഹൃദയ പള്ളിയിൽ സമാപിച്ച റാലിയോടനുബന്ധിച്ച് നടത്തിയ മാനന്തവാടി രൂപത സഹായമെത്രാൻ മാർ. അലക്സ് താരാമംഗലം സന്ദേശം നൽകി.
ഫാ. ജെയിംസ് പുത്തൻപറമ്പിൽ, ഫാ. ബിജു മാവറ, ഫാ. ജസ്റ്റിന്‍ മൂന്നനാൽ, ഫാ. ജോർജ് മൈലാടൂർ. കെ പി സാജു, ബാബു നമ്പുടാകം സംസാരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.