ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ-പാകിസ്ഥാന്‍ മത്സരം ദുബായില്‍ നടക്കും

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ-പാകിസ്ഥാന്‍ മത്സരം ദുബായില്‍ നടക്കും

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി 2025 ന്റെ ഷെഡ്യൂള്‍ പുറത്തുവന്നു. ഈ ടൂര്‍ണമെന്റ് ഹൈബ്രിഡ് മാതൃകയിലായിരിക്കും നടക്കുക.

പിടിഐയെ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം ഇന്ത്യന്‍ ടീം തങ്ങളുടെ എല്ലാ മത്സരങ്ങളും ദുബായില്‍ ആയിരിക്കും കളിക്കുക. ഇന്ത്യന്‍ ടീം ഫൈനലില്‍ എത്തിയാല്‍ ചാമ്പ്യന്‍സ് ട്രോഫിയുടെ സെമി ഫൈനലും ഫൈനല്‍ മത്സരങ്ങളും യുഎഇയില്‍ തന്നെ നടത്താനാണ് തീരുമാനം.

ഡിസംബര്‍ 21 ന് രാത്രി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വിയും യുഎഇ ക്രിക്കറ്റ് ചെയര്‍മാന്‍ ഷെയ്ഖ് നഹ്യാന്‍ അല്‍ മുബാറക്കും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതായാണ് വിവരം. ഇതില്‍ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായില്‍ തന്നെ നടത്താനാണ് തീരുമാനം.

ഷെയ്ഖ് നഹ്യാന്‍ ഇപ്പോള്‍ സിന്ധിലെ ഘോട്ട്കി പ്രദേശത്ത് അവധി ആഘോഷിക്കുകയാണ്. പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി കൂടിയാണ് നഖ്വി. അദേദ്ദഹം ഷെയ്ഖ് നഹ്യാനുമായി കൂടിക്കാഴ്ച നടത്തുകയും പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റിന്റെ ഭരണപരമായ കാര്യങ്ങള്‍ അന്തിമമാക്കുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.