സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍
മെല്‍ബണ്‍: 2025 ജൂബിലി വര്‍ഷത്തില്‍ മെല്‍ബണ്‍ സെന്റ് തോമസ് സിറോ മലബാര്‍ രൂപതയില്‍ നടപ്പാക്കുന്ന വിവിധ കര്‍മ്മപരിപാടികള്‍ പ്രഖ്യാപിച്ച് രൂപതാധ്യക്ഷനായ മാര്‍ ജോണ്‍ പനംതോട്ടത്തില്‍. രൂപതയുടെ ഹൃദയദേവാലയമായ മെല്‍ബണിലെ സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ഈ ജൂബിലി വര്‍ഷത്തില്‍ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുന്നതാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടതെന്ന് പിതാവ് സര്‍ക്കുലറിലൂടെ അറിയിച്ചു.
മാര്‍ ജോണ്‍ പനംതോട്ടത്തില്‍
ലോകരക്ഷകനായ ഈശോ മനുഷ്യവതാരത്തിലൂടെ നമ്മുടെ ഇടയില്‍ വസിച്ചതിന്റെ 2025-ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി പരിശുദ്ധ ജോണ്‍ പോള്‍ മാര്‍പാപ്പ ജൂബിലി വര്‍ഷം പ്രഖ്യാപിച്ചത്. ക്രിസ്തുമസ് ദിനത്തില്‍ രൂപതയിലെ എല്ലാ ഇടവകകളിലും മിഷനുകളിലും ജൂബിലി തിരി തെളിയിച്ച്, പ്രാര്‍ത്ഥന ചൊല്ലി ജൂബിലി വര്‍ഷം ഔദ്യോഗികമായി ആരംഭിക്കാനും മാര്‍പാപ്പയുടെ ആഹ്വാനം അനുസരിച്ച് രൂപതയുടെ നേതൃത്വത്തില്‍ റോമിലേക്കും ചുറ്റുമുള്ള മറ്റു തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കും നടത്തുന്ന തീര്‍ത്ഥാടന യാത്രയില്‍ പങ്കെടുക്കാനും പിതാവ് ആഹ്വാനം ചെയ്തു.
സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി രൂപതയിലെ എല്ലാ ഇടവകകളില്‍ നിന്നും മിഷനുകളില്‍ നിന്നും വികാരി അച്ചന്മാരുടെ നേതൃത്വത്തില്‍ എല്ലാവരും കത്തീഡ്രല്‍ ദേവാലയം സന്ദര്‍ശിച്ച് വിശുദ്ധ കുര്‍ബാനയിലും അനുരഞ്ജനകൂദാശയിലും പങ്കുചേരണമെന്നും പിതാവ് അഭ്യര്‍ത്ഥിച്ചു.
ജൂബിലി വര്‍ഷത്തില്‍ എല്ലാ ഇടവകകളിലും മിഷനുകളിലും മാതാപിതാക്കള്‍ക്കും യുവാക്കള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക നവീകരണ ധ്യാനങ്ങള്‍ നടത്താനും രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ നാലു പ്രമാണരേഖകളെ കുറിച്ചുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ രൂപത അംഗങ്ങള്‍ക്കായി ഒരുക്കുകയും ചെയ്യുന്നുണ്ടെന്നും പിതാവ് അറിയിച്ചു. ക്രിസ്തുമസിന്റെയും ജൂബിലി വര്‍ഷത്തിന്റെയും മംഗളങ്ങള്‍ എല്ലാവര്‍ക്കും നേര്‍ന്ന് കൊണ്ടാണ് ജോണ്‍ പനംതോട്ടത്തില്‍ പിതാവ് സര്‍ക്കുലര്‍ ഉപസംഹരിച്ചത്.
സർക്കുലറിന്റെ പൂർണ രൂപം ചുവടെ:
https://cnewslive.com/images/6dedb934-ac04-43ca-80d4-572e492e4c74.pdf
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.