കൊച്ചി: തിരിച്ചു വരവിന് വന്‍ ഊര്‍ജം പകര്‍ന്ന് കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്‍ പോരാട്ടത്തിന്റെ വിജയ വഴിയില്‍. കൊച്ചിയില്‍ പോരിനിറങ്ങിയ ബ്ലാസ്റ്റേഴ്സ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള മുഹമ്മദന്‍ എസ്സിയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് തകര്‍ത്തത്. ലീഗില്‍ ടീമിന്റെ നാലാം ജയമാണിത്.
തുടര്‍ തോല്‍വികളും കോച്ചിന്റെ പുറത്താകലും പിന്നാലെ ആരാധകരുടെ പ്രതിഷേധവും തുടങ്ങി നിരവധി പ്രതികൂല ഘടകങ്ങളുടെ വേവലാതിയില്‍ ഇറങ്ങിയ കൊമ്പന്‍മാര്‍ സ്വന്തം തട്ടകത്തില്‍ മിന്നും ജയം പിടിച്ച് തിരിച്ചെത്തുകയായിരുന്നു. ആദ്യ പകുതി ഗോള്‍ രഹിതമായപ്പോള്‍ 62-ാം മിനിറ്റില്‍ മുഹമ്മദന്‍ താരം ഭാസ്‌കര്‍ റോയ് ദാനമായി നല്‍കിയ ഓണ്‍ ഗോള്‍ കളിയുടെ ഗതി തിരിച്ചു.
പിന്നീട് കടുത്ത ആക്രമണം അഴിച്ചു വിട്ട കേരള ടീം അവസാന പത്ത് മിനിറ്റിനിടെ രണ്ട് ഗോളുകള്‍ കൂടി നേടി. 80-ാം മിനിറ്റില്‍ നോഹ സദോയിയും 90-ാം മിനിറ്റില്‍ അലക്സാന്ദ്ര കൊയേഫും ഗോളുകള്‍ നേടിയതോടെ ടീമിന്റെ ജയം പൂര്‍ണമാകുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.