'അമേരിക്കയില്‍ ആണും പെണ്ണും മാത്രം മതി; ട്രാന്‍സ്‌ജെന്‍ഡര്‍ ഭ്രാന്ത് അവസാനിപ്പിക്കും': ഡൊണാള്‍ഡ് ട്രംപ്

'അമേരിക്കയില്‍ ആണും പെണ്ണും മാത്രം മതി; ട്രാന്‍സ്‌ജെന്‍ഡര്‍ ഭ്രാന്ത് അവസാനിപ്പിക്കും': ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: അമേരിക്കയില്‍ ആണും പെണ്ണും എന്ന രണ്ട് ജെന്‍ഡറുകള്‍ മാത്രമെ ഇനി ഉണ്ടാവുകയുള്ളുവെന്നും ട്രാന്‍സ്‌ജെന്‍ഡര്‍ ഭ്രാന്ത് അവസാനിപ്പിക്കുമെന്നും ഡൊണാള്‍ഡ് ട്രംപ്. ഫിനിക്സില്‍ നടന്ന പരിപാടിയില്‍ യുവാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നിയുക്ത പ്രസിഡന്റ്.

ട്രാന്‍സ് ജെന്‍ഡറുകളെ സൈന്യം, സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് പുറത്താക്കാനുമുള്ള ഉത്തരവുകളില്‍ ഒപ്പിടുമെന്നും സ്ത്രീകളുടെ കായിക ഇനങ്ങളില്‍ നിന്ന് പുരുഷന്മാരെ പുറത്താക്കുമെന്നും ട്രംപ് പറഞ്ഞു. അതു പോലെ കുട്ടികളെ ലൈംഗികമായി ആക്രമിക്കുന്നത് അവസാനിപ്പിക്കും.

ട്രാന്‍സ്‌ജെന്‍ഡര്‍ രാഷ്ട്രിയത്തില്‍ ഡെമോക്രാറ്റ്, റിപ്പബ്ലിക്കന്‍ പാര്‍ട്ടികള്‍ വൈരുദ്ധ്യാത്മക നിലപാടുകളാണ് സ്വീകരിക്കുന്നത്, അതിനാല്‍ തന്നെ ട്രംപിന്റെ നിലപാട് യു.എസ് രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയായി മാറി.

കുടിയേറ്റ കുറ്റകൃത്യങ്ങള്‍ നേരിടുമെന്നും മയക്കു മരുന്ന് കാര്‍ട്ടലുകളെ വിദേശ തീവ്രവാദ സംഘടനകളായി പ്രഖ്യാപിക്കുമെന്നും പനാമ കനാലിലെ യു.എസ് നിയന്ത്രണം പുനസ്ഥാപിക്കുമെന്നുമാണ് ട്രംപിന്റെ മറ്റ് പ്രഖ്യാപനങ്ങള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.