ലക്ഷ്യം തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പ്: കേരളത്തിലെ 14 റവന്യൂ ജില്ലകളെ 30 സംഘടനാ ജില്ലകളായി വിഭജിച്ച് ബിജെപി

ലക്ഷ്യം തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പ്: കേരളത്തിലെ 14 റവന്യൂ ജില്ലകളെ 30 സംഘടനാ ജില്ലകളായി വിഭജിച്ച് ബിജെപി

തിരുവനന്തപുരം: അടുത്ത വര്‍ഷം നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പും മുന്നില്‍ കണ്ട് സംഘടനാ സംവിധാനം ശക്തിപ്പെടുത്താന്‍ ബിജെപി. ഇതിന്റെ ഭാഗമായി കേരളത്തിലെ റവന്യൂ ജില്ലകളെ 30 സംഘടനാ ജില്ലകളായി വിഭജിച്ചു.

പത്തനംതിട്ട, വയനാട്, കാസര്‍കോട് എന്നീ ജില്ലകള്‍ ഒഴികെയുള്ള ജില്ലകളെയാണ് വിഭജിച്ചത്. ഇതില്‍, തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ അഞ്ച് ജില്ലകളെ മൂന്നാക്കിയാണ് വിഭജിച്ചിരിക്കുന്നത്. മറ്റ് ജില്ലകളെ രണ്ടായി വിഭജിച്ചു. നേരത്തെ നിയമസഭാ മണ്ഡലങ്ങളെ ബിജെപി രണ്ടായി വിഭജിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ നീക്കം.

സംസ്ഥാനത്തെ പത്ത് ലക്ഷം ജനസംഖ്യയുള്ള മേഖലകളെ ജില്ലയായി പരിഗണിച്ച് 30 ജില്ലാ കമ്മിറ്റികള്‍ രൂപവല്‍കരിക്കാന്‍ പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തില്‍ നേരത്തേ തീരുമാനിച്ചിരുന്നു. അഞ്ച് ജില്ലകള്‍ക്ക് മൂന്ന് ജില്ലാ പ്രസിഡന്റുമാര്‍ വീതമുണ്ടാകുമെന്നായിരുന്നു വിവരം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.