ഇന്‍ഡോര്‍: ക്രിസ്മസ് ദിനത്തില്‍ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ സാന്താക്ലോസിന്റെ വേഷം ധരിച്ച് ഭക്ഷണ വിതരണം നടത്തിയ സൊമാറ്റോ ജീവനക്കാരനെ ബലമായി വേഷമഴിപ്പിച്ച് തീവ്ര ഹിന്ദുത്വ വാദികള്‍.
തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു ജാഗരണ്‍ മഞ്ചാണ് യുവാവിനെ തടഞ്ഞു നിര്‍ത്തി വേഷമഴിപ്പിച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹമ മാധ്യമങ്ങളില്‍ സംഘടന പ്രചരിപ്പിക്കുകയും ചെയ്തു.
യുവാവിനോട് എപ്പോഴെങ്കിലും രാമന്റെ വേഷം ധരിച്ച് ആളുകളുടെ വീട്ടിലേക്ക് പോകാറുണ്ടോ എന്നും സംഘം ചോദിക്കുന്നുണ്ട്. എന്നാല്‍ കമ്പനി ആവശ്യപ്പെട്ടതിനാലാണ് താന്‍ സാന്താക്ലോസിന്റെ വേഷം ധരിച്ചതെന്നായിരുന്നു യുവാവിന്റെ മറുപടി.
സംഭവത്തെ ന്യായീകരിച്ച് ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ സുമിത് ഹര്‍ദിയ രംഗത്തു വന്നു. ഹിന്ദു ഭൂരിപക്ഷമുള്ള പ്രദേശത്ത് സാന്താക്ലോസിന്റെ വേഷം ധരിച്ചതാണ് അദേഹത്തെ രോഷം കൊള്ളിച്ചത് ഹനുമാന്‍ ജയന്തിക്കും രാമ നവമിക്കും ദീപാവലിക്കും എന്തുകൊണ്ട് തൊഴിലാളികള്‍ കാവി വസ്ത്രം ധരിക്കുന്നില്ലെന്നും ഹര്‍ദിയ ചോദ്യമുന്നയിക്കുന്നു.
വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ സംഘടനയുടെ നടപടി മത നിരപേക്ഷതയ്ക്ക് എതിരാണെന്ന് പറഞ്ഞ് രൂക്ഷ വിമര്‍ശനമുയരുന്നുണ്ട്.
രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പ് മധ്യപ്രദേശില്‍ മാളിന് മുന്നില്‍ സ്ഥാപിച്ച ക്രിസ്മസ് ട്രീ ഒഴിവാക്കണമെന്ന് പറഞ്ഞ് ഹിന്ദുത്വ സംഘടന രംഗത്തു വന്നത് വാര്‍ത്തയായിരുന്നു. മാളുകളില്‍ ക്രിസ്മസ് ആഘോഷം നടത്തുന്നത് വിലക്കിയും പല ഹിന്ദുത്വ സംഘടനകളും രംഗത്ത് വന്നിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.