തൃശൂര്‍: പാലയൂര്‍ സെന്റ് തോമസ് പള്ളിയില്‍ ക്രിസ്മസ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് കരോള്‍ ഗാനം ആലപിക്കുന്നത് തടഞ്ഞ ചാവക്കാട് എസ്.ഐ വിജിത്ത് അവധിയില്‍ പ്രവേശിച്ചു. പള്ളിമുറ്റത്ത് എത്തി മൈക്ക് ഓഫ് ചെയ്യാനും കരോള്‍ ഗാനം നിര്‍ത്തി വയ്ക്കാനും എസ്‌ഐ ആവശ്യപ്പെട്ടെന്നും ഇതോടെ കരോള്‍ മുടങ്ങിയെന്നും പള്ളി അധികൃതര്‍ പരാതിപ്പെട്ടു.
എസ്.ഐയുടെ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉണ്ടായത്. ഇയാള്‍ക്കെതിരെ സിപിഎം ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പള്ളിക്കമ്മിറ്റിക്കാരോട് മോശമായി പെരുമാറിയിട്ടില്ലെന്ന് വ്യക്തമാക്കി എസ്.ഐ വിജിത്ത് ഓഡിയോ സന്ദേശങ്ങള്‍ മേലുദ്യോഗസ്ഥര്‍ക്ക് കൈമാറിയിരുന്നു.
സീറോ മലബാര്‍ സഭാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ക്രിസ്മസ് ദിവ്യബലി അര്‍പ്പിക്കാന്‍ പാലയൂര്‍ പള്ളിയില്‍ എത്തുന്നതിന് തൊട്ടു മുന്‍പാണ് എസ്.ഐയുടെ വിളയാട്ടമുണ്ടായത്.
ഉച്ചഭാഷിണിക്ക് അനുമതിയില്ലെന്ന് ചൂണ്ടിക്കാണിച്ച് പള്ളി അങ്കണത്തില്‍ 24 ന് രാത്രി ഒന്‍പതോടെ തുടങ്ങാനിരുന്ന കരോള്‍ ഗാനം പാടാന്‍ എസ്.ഐ വിജിത്ത് അനുവദിച്ചിരുന്നില്ല. പള്ളി മുറ്റത്തെ വേദിയിലൊരുക്കിയ നക്ഷത്രങ്ങള്‍ ഉള്‍പ്പെടെ തൂക്കിയെറിയുമെന്ന് എസ്‌ഐ ഭീഷണിപ്പെടുത്തിയതായി ട്രസ്റ്റി അംഗങ്ങള്‍ ആരോപിച്ചു.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ഫോണില്‍ വിളിച്ച് കമ്മിറ്റിക്കാര്‍ വിവരം ധരിപ്പിച്ചു. എസ്.ഐക്ക് ഫോണ്‍ നല്‍കാന്‍ സുരേഷ് ഗോപി പറഞ്ഞെങ്കിലും എസ്.ഐ സംസാരിക്കാന്‍ തയാറായില്ലെന്നും ആക്ഷേപമുണ്ട്. ഇന്ന് വൈകുന്നേരത്തോടെ കെപിസിസി പ്രസിഡണ്ട് കെ.സുധാകരന്‍ പാലയൂര്‍ പള്ളി സന്ദര്‍ശിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.