അനധികൃതട്രക്കിംഗ്, മുന്നറിയിപ്പുമായി റാസല്‍ഖൈമ വിനോദസഞ്ചാരവകുപ്പ്

അനധികൃതട്രക്കിംഗ്, മുന്നറിയിപ്പുമായി റാസല്‍ഖൈമ വിനോദസഞ്ചാരവകുപ്പ്

റാസല്‍ഖൈമ : അനധികൃതമായി ട്രക്കിംഗ് നടത്തുന്ന ടൂർ ഓപ്പറേറ്റർമാർക്കും കമ്പനികള്‍ക്കും വ്യക്തികള്‍ക്കും മുന്നറിയിപ്പ് നല്‍കി റാസല്‍ഖൈമ വിനോദസഞ്ചാരവകുപ്പ്. അനുമതിയില്ലാതെ ട്രക്കിംഗ് നടത്തരുത്. നിയമം ലംഘിച്ചാല്‍ 10,000 ദി‍ർഹമാണ് പിഴ. എമിറേറ്റില്‍ ട്രക്കിംഗുമായി ബന്ധപ്പെട്ട അപകടങ്ങള്‍ ഇടയ്ക്കിടെയുണ്ടാകുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നല്‍കിയത്.. ഇക്കഴിഞ്ഞ ജനുവരിയില്‍ ദയാ വാലിയില്‍ ഏഷ്യന്‍ സ്വദേശി ട്രക്കിംഗിനിടെ അപകടത്തില്‍ പെട്ടിരുന്നു. കൃത്യമായ സുരക്ഷാമുന്നൊരുക്കങ്ങളില്ലാതെ ട്രക്കിംഗ് നടത്തുന്നത് അപകടങ്ങള്‍ക്കിടയാക്കുമെന്നും അധികൃത‍ർ ഓ‍ർമ്മിപ്പിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.