ലണ്ടൻ : വരുന്ന മൂന്ന് പതിറ്റാണ്ടിനുള്ളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യരുടെ വംശനാശത്തിന് വഴിവെക്കാനുള്ള സാധ്യത 10 മുതൽ 20 ശതമാനമാണെന്ന് ബ്രിട്ടീഷ് - കനേഡിയൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനും എഐയുടെ ഗോഡ്ഫാദറും എന്നറിയപ്പെടുന്ന പ്രഫസർ ജെഫ്രി ഹിന്റൺ. എഐ നൂതന കണ്ടെത്തലുകൾക്ക് ഈ വർഷം ഭൗതിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച വ്യക്തിയാണ് പ്രൊഫസർ ഹിന്റൺ.
അടുത്ത 20 വർഷത്തിനുള്ളിൽ മനുഷ്യരേക്കാൾ മിടുക്കരായ എഐകളെ തങ്ങൾക്ക് വികസിപ്പിക്കാനാവുമെന്നാണ് ടെക് കമ്പനികളുടെ അവകാശവാദം. സാങ്കേതിക വിദ്യയുടെ മുന്നേറ്റം പ്രതീക്ഷിച്ചതിലും എത്രയോ വേഗത്തിലാണെന്നും ഹിന്റൺ പറഞ്ഞു. സാങ്കേതിക വിദ്യക്ക് മുകളിൽ സർക്കാർ നിയന്ത്രണം വേണമെന്നും അദേഹം ആവശ്യപ്പെട്ടു. വൻകിട കമ്പനികൾ ലാഭത്തിനായി സാങ്കേതിക വിദ്യ എങ്ങനെ ഉപയോഗിക്കുമെന്ന് പ്രവചിക്കാനാവില്ല. വലിയ കമ്പനികളെ നിർബന്ധിക്കുന്ന ഒരേയൊരു കാര്യം സർക്കാർ നിയന്ത്രണമാണെന്നും അദേഹം പറഞ്ഞു.
എഐ സംവിധാനങ്ങളുടെ ബുദ്ധിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇനി മനുഷ്യർ കൊച്ചുകുട്ടികളെപോലെ ആയിരിക്കുമെന്ന് പ്രൊഫസർ ഹിന്റൺ പറഞ്ഞു. മുതിർന്ന വ്യക്തിയും മൂന്ന് വയസുകാരനും തമ്മിലെ അന്തരമായിരിക്കും ഭാവിയിൽ എഐയും മനുഷ്യനും തമ്മിലുണ്ടാകയെന്നും അദേഹം കൂട്ടിച്ചേർത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.