മുംബൈ: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതില്‍ പ്രകോപിതനായ യുവാവ് 21 കാരിയെ ഓടുന്ന ട്രെയിന് മുന്നിലേക്ക് തള്ളിയിട്ടു. യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. ആക്രമണത്തില്‍ പരിക്കേറ്റ യുവതിയുടെ തലയ്ക്ക് 12 തുന്നലുണ്ട്. മുംബൈയിലെ ഖര്‍ റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു. സുമേധ് ജാധവ് ആണ് യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വഡാല സ്വദേശിയായ ഇയാള്‍ യുവതിയെ തള്ളിയിട്ട ശേഷം ഉടന്‍ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടിരുന്നു.
 അന്ധേരിയില്‍ നിന്ന് ട്രെയിന്‍ കയറിയത് മുതല്‍ ഇയാള്‍ യുവതിയെ പിന്തുടരുന്നുണ്ടായിരുന്നു. സഹായത്തിനായി ഖര്‍ റെയില്‍വെ സ്റ്റേഷനിലെത്താന്‍ പെണ്‍കുട്ടി അമ്മയോട് ആവശ്യപ്പെട്ടിരുന്നു.  ഖര്‍ റയില്‍വെ സ്റ്റേഷനില്‍ വന്നിറങ്ങിയ പെണ്‍കുട്ടി അമ്മയോടൊപ്പം പോകാനൊരുങ്ങിയെങ്കിലും ഇയാള്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. 
 തന്റെ കൂടെ ചെല്ലണമെന്നും തന്നെ വിവാഹം കഴിക്കണമെന്നതുമായിരുന്നു ഇയാളുടെ ആവശ്യം. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതോടെ ആത്മഹത്യ ചെയ്യുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി. ഓടുന്ന ട്രെയിനിന് പിന്നാലെ പാഞ്ഞ ഇയാള്‍ പിന്നീട് തിരിച്ചുവന്ന ശേഷം ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലുളള വിടവിലേക്ക് യുവതിയെ തള്ളിയിടാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
യുവതിയുടെ അമ്മ പ്രതിരോധിച്ചെങ്കിലും പിടി വലിയില്‍ തലയ്ക്ക് പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ചു. ഉടന്‍ തന്നെ ഇയാള്‍ സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടെങ്കിലും പൊലീസ് പിന്തുടർന്ന് സുമേധിനെ പിടികൂടി.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.